പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
Dec 16, 2025 03:37 PM | By Remya Raveendran

കാസര്‍കോട്: കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്തിയായ പ്രജ്വല്‍ (14) ആണ് മരിച്ചത്. കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബെള്ളൂര്‍ നെട്ടണിഗെ കുഞ്ചത്തൊട്ടി സ്വദേശികളായ ജയകര-അനിത ദമ്പതികളുടെ മകനാണ് പ്രജ്വല്‍. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പ്രജ്വല്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മ അനിത മകളെ സ്കൂളിൽ നിന്ന് വിളിക്കുന്നതിനായി പോയിരുന്നു.

ഞായറാഴ്ച പ്രജ്വല്‍ അമ്മയുടെ വീട്ടില്‍ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാന്‍ പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രജ്വല്‍ സ്‌കൂളിലെത്തിയത്. സമയം കഴിഞ്ഞിട്ടും പ്രജ്വലിനെ പരീക്ഷയെഴുതാന്‍ അനുവദിച്ചതായി അധ്യാപകര്‍ പറഞ്ഞു. സംവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Suicideatkasargod

Next TV

Related Stories
ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി:  കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

Feb 8, 2026 06:38 PM

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ...

Read More >>
തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Feb 8, 2026 04:36 PM

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക്...

Read More >>
ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

Feb 8, 2026 03:08 PM

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ...

Read More >>
സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

Feb 8, 2026 02:52 PM

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക്...

Read More >>
ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

Feb 8, 2026 02:43 PM

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

Feb 8, 2026 02:11 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍...

Read More >>
Top Stories

GCC News