ക്ഷീര വികസന വകുപ്പിൽ മാധ്യമ അവാർഡിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിൽ മാധ്യമ അവാർഡിന് അപേക്ഷിക്കാം
Dec 17, 2025 06:15 AM | By sukanya

കണ്ണൂർ : ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026' നോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട മികച്ച പത്ര റിപ്പോർട്ട്, പത്ര ഫീച്ചർ, കാർഷിക മാസികകളിലെ ഫീച്ചർ/ ലേഖനം, മികച്ച പുസ്തകം (ക്ഷീര മേഖല), ശ്രവ്യമാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ റിപ്പോർട്ട്, ദൃശ്യ മാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ ഡോക്യുമെന്ററി/ മാഗസിൻ പ്രോഗ്രാം, 'ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിലെ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം.

ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാക്കി ദിനപത്രങ്ങളിലോ ആനുകാലികത്തിലോ പ്രസിദ്ധീകരിച്ച മികച്ച ഫീച്ചറിനും 'ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകൾ'എന്ന വിഷയത്തിലൂന്നി ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോഗ്രാഫിനും പുരസ്‌കാരങ്ങൾ നൽകും. എൻട്രികൾ 2024 ജനുവരി ഒന്നുമുതൽ 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 30 വൈകിട്ട് നാലിനകം ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ), ക്ഷീരവികസനവകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ, തിരുവനന്തപുരം-695004 വിലാസത്തിൽ ലഭിക്കണം. ഫോൺ: 9995240861, 9446453247, 9495541251

Applynow

Next TV

Related Stories
പാനൂർ പാറാട് വടിവാൾ അക്രമം:   അഞ്ച് പേർ കൂടി പിടിയിൽ

Dec 17, 2025 11:59 AM

പാനൂർ പാറാട് വടിവാൾ അക്രമം: അഞ്ച് പേർ കൂടി പിടിയിൽ

പാനൂർ പാറാട് വടിവാൾ അക്രമം: അഞ്ച് പേർ കൂടി...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 17, 2025 11:23 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
കണ്ണൂർ ജില്ലയിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; 42,08,323 രൂപ

Dec 17, 2025 10:45 AM

കണ്ണൂർ ജില്ലയിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; 42,08,323 രൂപ

കണ്ണൂർ ജില്ലയിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; 42,08,323...

Read More >>
അധ്യാപക ഒഴിവ്

Dec 17, 2025 10:30 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള:  സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ.

Dec 17, 2025 09:11 AM

ശബരിമല സ്വർണ്ണക്കൊള്ള: സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ.

ശബരിമല സ്വർണ്ണക്കൊള്ള: സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി...

Read More >>
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം:  തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും

Dec 17, 2025 09:07 AM

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന്...

Read More >>
Top Stories










News Roundup






Entertainment News