ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ സ്വർണം

ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ സ്വർണം
Jan 1, 2026 03:33 PM | By Remya Raveendran

കൊച്ചി:    ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നു.

ശബരിമല ശ്രീകോവിൽ വാതിലിൻ്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികൾക്ക് മുകളിലെ ശിവരൂപത്തിലെ ഉൾപ്പെടെ ഏഴ് പാളികളിലെയും സ്വർണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ.

കൊള്ളയടിച്ച സ്വർണം ഒമ്പതാം പ്രതി പങ്കജ് ബാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചെടുത്ത സ്വർണം പങ്കജ് ഭണ്ഡാരിയുടെയും, കർണ്ണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധന്റേയും കൈകളിൽ ഉണ്ടെന്നതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ പങ്കജ് ഭണ്ഡാരിയുടേയും ഗോവർധന്റേയും റിമാൻഡ് കാലാവധി നീട്ടി. ജനുവരി 15 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. വീഡിയോ കോൺഫ്രറൻസ് വഴിയായിരുന്നു നടപടി.

Content Highlight: Sabarimalagoldcase

Next TV

Related Stories
കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jun 30, 2026 09:26 PM

കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

Jun 30, 2026 04:58 PM

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jun 30, 2026 04:15 PM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Jun 30, 2026 04:08 PM

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ...

Read More >>
സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

Jun 30, 2026 03:40 PM

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി...

Read More >>
ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

Jun 30, 2026 03:30 PM

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
Top Stories

News Roundup