സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ
Jun 30, 2026 03:40 PM | By Remya Raveendran

തിരുവനന്തപുരം :    തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ കാപ്പ കേസ് ഉയർത്തിയതിനെ BJP ചോദ്യം ചെയ്യും. സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ കേസിൽ പെടുത്തി ജയിലിൽ ഇടുക എന്നുള്ളത് സിപിഐഎം സമീപനം. ജനങ്ങൾ തെരഞ്ഞെടുത്ത കൗൺസിലർ ആണ് ആർ സുഗതനെന്നും വി മുരളീധരൻ വ്യക്തമാക്കി.നീറ്റ് വിഷയത്തിൽ പ്രമേയം പാസാക്കി എന്നാണ് സ്പീക്കർ വിശദീകരിച്ചത്. സിപിഐഎമ്മും കോൺഗ്രസും ചേർന്നുള്ള ഇൻഡീ സഖ്യത്തിൻ്റെ രാഷ്ട്രീയ പ്രേരിത പ്രമേയം. NTA നടത്തുന്ന നീറ്റ് പരീക്ഷയിൽ വീഴ്ചയുണ്ടായി എന്ന് അംഗീകരിച്ചുകൊണ്ടു തന്നെയാണ് കേന്ദ്രസർക്കാർ അതിനുത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണം നടത്താൻ സിബിഐയെയാണ് ഏൽപ്പിച്ചത്. വിദ്യാർഥികളുടെ ആശങ്ക അകറ്റുന്നതിന് പകരം അവരുടെ മനസ്സിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.വിദ്യാർത്ഥികളുടെ ഭാവിയാണ് ഏറ്റവും പ്രധാനം എന്നതാണ് ബിജെപി നിലപാട്. നീറ്റിൽ ഇത്രയും ഗൗരവത്തോടെ ഇടപെടുന്ന സിപിഐഎം , കോൺഗ്രസ് മുന്നണി പി എസ് സി നിയമന ക്രമക്കേടിൽ ഒന്നും ഇടപെട്ട് കണ്ടില്ല. മുൻപ് കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കേണ്ടിവന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട പല കുഴപ്പങ്ങളും നടക്കാറുണ്ട്;അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കാൻ ആവില്ല. ഭേദഗതികൾ തള്ളിയതിനുശേഷം പ്രമേയം വോട്ടിനിട്ടില്ലാ. സ്പീക്കറുടെ റൂളിംഗ് മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രമേയം നിയമസഭ പാസാക്കിയിട്ടില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Content Highlight: Vmuraleedaran

Next TV

Related Stories
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jun 30, 2026 04:15 PM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Jun 30, 2026 04:08 PM

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ...

Read More >>
ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

Jun 30, 2026 03:30 PM

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

Jun 30, 2026 02:44 PM

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ...

Read More >>
ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം  നടന്നു

Jun 30, 2026 02:19 PM

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നടന്നു

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ...

Read More >>
കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

Jun 30, 2026 02:07 PM

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ...

Read More >>
Top Stories

News Roundup

GCC News