കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാർട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്; എം എ ബേബി

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാർട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്; എം എ ബേബി
Jan 25, 2026 02:23 PM | By Remya Raveendran

കണ്ണൂര്‍ : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടി നേരത്തെ പരിശോധിച്ച കാര്യം. കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത് എന്നാണ് പാർട്ടി കണ്ടെത്തിയത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന രീതി പാർട്ടിക്ക് ഇല്ലെന്നും എം എ ബേബി വ്യക്തമാക്കി.

കണ്ണൂര്‍ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ പ്രതികരിച്ചു. പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ലെന്നും രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ലെന്നും എംവി ജയരാജൻ പറഞ്ഞു.

ഇപ്പോള്‍ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനൊപ്പം ഒരാളും ഉണ്ടാകില്ല. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ല. വെളിപ്പെടുത്തൽ നടത്തിയതിൽ നടപടി ഉണ്ടാകുമെന്ന് വി കുഞ്ഞി കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് പരസ്യപ്രസ്താവന. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്.

നടപടിയെടുക്കുന്നതിൽ ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റിയെടുക്കും. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറി. മടിയിൽ കനമില്ലെന്നും ആരോപിച്ച വിഷയത്തിൽ നേരത്തെ നടപടിയെടുത്തതാണെന്നും എംവി ജയരാജൻ പറഞ്ഞു.

Mababysbyte

Next TV

Related Stories
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Mar 30, 2026 11:26 AM

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
 വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Mar 30, 2026 11:22 AM

വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി

Mar 30, 2026 11:11 AM

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി...

Read More >>
സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

Mar 30, 2026 11:03 AM

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു ...

Read More >>
തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

Mar 30, 2026 10:49 AM

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക...

Read More >>
രാഹുല്‍ ഗാന്ധി  ഇന്ന് കേരളത്തിൽ

Mar 30, 2026 10:45 AM

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ...

Read More >>
Top Stories

News Roundup