വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി
Mar 30, 2026 11:11 AM | By sukanya

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് നേമം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ മന്ത്രി വി ശിവൻകുട്ടി. നേമത്ത് എസ് ഡി പി ഐ പിന്തുണ വി ശിവൻകുട്ടിയ്ക്കാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ വിശദീകരണം.

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ശിവൻകുട്ടി അഭിപ്രായപ്പെടുന്നത്. നേമത്ത് മുൻപ് ഡീൽ നടന്നത് ബിജെപിയും കോൺഗ്രസും തമ്മിലാണ്. ബിജെപി അക്കൗണ്ട് തുറന്നതിന് കോൺഗ്രസ് ആണ് ഉത്തരവാദി. അഘോരികളുടെ വരവ് കേരളത്തിൽ രസിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാണ് താനെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നയാളാണെന്നും ഇടത് നിലപാടിനെ അനുകൂലിക്കുന്ന ആർക്കും വോട്ട് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു.നേമത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നിലെത്തിയതിൽ ആശങ്കയില്ല. താൻ പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ 59,​000ലധികം വോട്ട് നേടി. വിജയിച്ചപ്പോൾ അത്ര വോട്ട് നേടിയിട്ടില്ല. നേമത്തെ ബിജെപി‌ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചതാണ്. മുഖ്യമന്ത്രിയുമായി സംവാദം നടത്താമെന്നാണ് അദ്ദേഹം പറയുന്നത്. എ‌ന്നാൽ നേമത്തെ കാര്യം മാത്രം പറയാനല്ല മുഖ്യമന്ത്രിയുള്ളതെന്നും ശിവൻകുട്ടി വ്യക്തമാക്കി

V sivankutty

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

Mar 30, 2026 11:53 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന്...

Read More >>
കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

Mar 30, 2026 11:46 AM

കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം...

Read More >>
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Mar 30, 2026 11:26 AM

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
 വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Mar 30, 2026 11:22 AM

വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

Mar 30, 2026 11:03 AM

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു ...

Read More >>
തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

Mar 30, 2026 10:49 AM

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക...

Read More >>
Top Stories

News Roundup