കൊച്ചി: സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി.ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗം. യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം കൊടുക്കാം. തറവാട്ടിലേക്ക് അല്ല. അത് അവരുടെ തീരുമാനമാണ് – അദ്ദേഹം പറഞ്ഞു.സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. പത്ത് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുയാണ്. പത്ത് സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിടുന്നതിനെ കുറിച്ച് പോലും ചിന്തിക്കുന്നുണെന്ന് ചില നേതാക്കള്‍ പറഞ്ഞതോടെയാണ് എല്‍ഡിഎഫിലേക്ക് ജോസഫ് വിഭാഗത്തെ ജോസ് കെ മാണി ക്ഷണിച്ചത്.
എല്‍ഡിഎഫിലേക്ക് ക്ഷണിച്ചെങ്കിലും ലയനത്തിന് ജോസ് കെ മാണിക്ക് താത്്പര്യമില്ല. തറവാട്ടിലേക്ക് വരേണ്ടെന്നാണ് ജോസിന്റെ നിലപാട്.എന്നാല്‍ ആര്‍ക്കും ആരെയും ക്ഷണിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. യുഡിഎഫിലേക്ക് ജോസും കൂട്ടരും പോകുമെന്ന വിവാദം അവസാനിച്ചതിന് പിന്നാലെയാണ് ജോസഫ് വിഭാഗത്തിന്റെ മുന്നണി മാറ്റവും ചര്‍ച്ചയാകുന്നത്.
Josekmani















_(17).jpeg)
.jpeg)



















