ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Feb 9, 2026 08:39 AM | By sukanya

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും, പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി കേസ് മാറ്റുകയായിരുന്നു.

ദീപക് ജീവനൊടുക്കിയതിൽ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്‍റെ കുടുംബവും ആരോപിക്കുന്നു.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു

Kozhikod

Next TV

Related Stories
അനധികൃത സ്വത്ത് സമ്പാദന കേസ്:  മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

Feb 9, 2026 10:41 AM

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്....

Read More >>
വെറ്ററിനറി ഡോക്ടർ നിയമനം

Feb 9, 2026 10:30 AM

വെറ്ററിനറി ഡോക്ടർ നിയമനം

വെറ്ററിനറി ഡോക്ടർ നിയമനം...

Read More >>
പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

Feb 9, 2026 10:25 AM

പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ്...

Read More >>
കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ ചേർന്നു

Feb 9, 2026 09:09 AM

കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ ചേർന്നു

കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ...

Read More >>
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു

Feb 9, 2026 06:52 AM

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന...

Read More >>
മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം

Feb 9, 2026 06:48 AM

മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം

മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പിന്...

Read More >>
Top Stories










News Roundup