യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ
Mar 28, 2026 04:36 PM | By sukanya

അബുദാബി: അബുദാബിയിൽ നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പേരാവൂർ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ. ബിഗ് ടിക്കറ്റിന്റെ മാർച്ച് മാസത്തിലെ മൂന്നാം വാരത്തെ ഇ-നറുക്കെടുപ്പിലാണ് മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ ഭാഗ്യശാലികളായത്. ഓരോരുത്തർക്കും 200 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് സമ്മാനമായി ലഭിച്ചത്. വിജയികളിൽ മൂന്ന് മലയാളികളെ കൂടാതെ മറ്റൊരാൾ പാകിസ്താൻ സ്വദേശിയാണ്. ഈ മാസത്തെ ബിഗ് ടിക്കറ്റ് പ്രൊമോഷന്റെ ഭാഗമായുള്ള രണ്ട് കോടി ദിർഹത്തിന്റെ ബംബർ സമ്മാന നറുക്കെടുപ്പ് 2026 ഏപ്രിൽ മൂന്നിന് നടക്കും. തത്സമയ നറുക്കെടുപ്പിലൂടെയാണ് ഈ വൻ തുകയുടെ വിജയിയെ കണ്ടെത്തുക.

200 ഗ്രാം (25 പവൻ) വിജയികളിലൊരാളായ ശരത് ബാലൻ പേരാവൂർ മണത്തണ സ്വദേശിയാണ്. ബിസിനസുകാരനായ ശരത്ത് 20 വർഷമായി കുടുംബത്തോടൊപ്പം യുഎഇയിലാണ്. വിജയികളിൽ മറ്റൊരാൾ മലയാളിയായ സുനീഷ് കൃഷ്ണനാണ്. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സുനീഷിന് ബി​ഗ് ടിക്കറ്റ് വിജയം ഉണ്ടാകുന്നത്. നാല് പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് സുനീഷിന് സമ്മാനം ലഭിക്കുന്നത്. മറ്റൊരു വിജയിയായ ഇബ്രാഹിം കേരളത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ആറ് സുഹൃത്തുക്കളോടൊപ്പമാണ് ഇബ്രാഹിം ടിക്കറ്റ് എടുത്തത്. നാലാമത്തെ ഭാഗ്യശാലി പാകിസ്താൻ സ്വദേശിയായ മുഹമ്മദ് അസ്ഹർ ആണ്. അബുദാബിയിൽ ഇദ്ദേഹം ഡ്രൈവറായ ഇദ്ദേഹവും തന്റെ മറ്റ് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്.

Four lucky people, including a native of Manathana, won the big ticket lottery in UAE

Next TV

Related Stories
പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

Mar 28, 2026 04:21 PM

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം...

Read More >>
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

Mar 28, 2026 04:07 PM

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന്...

Read More >>
കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

Mar 28, 2026 03:25 PM

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ...

Read More >>
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

Mar 28, 2026 03:11 PM

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം...

Read More >>
ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Mar 28, 2026 02:59 PM

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര...

Read More >>
തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി

Mar 28, 2026 02:51 PM

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി...

Read More >>
Top Stories

News Roundup