ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ വ്യാജം; നിയമ നടപടി സ്വീകരിക്കും, ആൻ്റോ ആൻ്റണി MP

ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ വ്യാജം; നിയമ നടപടി സ്വീകരിക്കും, ആൻ്റോ ആൻ്റണി MP
Feb 9, 2026 02:16 PM | By Remya Raveendran

കൊച്ചി: സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആൻ്റോ ആൻ്റണി എം പി. സത്യസന്ധതയിലാതെ വസ്തുതാപരമായ കാര്യങ്ങളാണ് കെ പി ഉദയഭാനു തനിക്കെതിരെ ഉന്നയിച്ചത് നിയമനടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആൻ്റോ ആൻ്റണി വ്യക്തമാക്കി.

സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ഉദയഭാനു ആദ്യ ആരോപണം ഉന്നയിച്ചിരുന്നത്. 12 വർഷങ്ങൾക്ക് മുൻപുള്ള ചിത്രം കാണിച്ചുള്ള ആരോപണം പരാജയപ്പെട്ടപ്പോഴാണ് അദ്ദേഹം അടുത്ത ആരോപണവുമായി എത്തിയിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള നേതാക്കളാണ് പോറ്റിയ്ക്ക് സോണിയ ഗാന്ധിയെ കാണാനുള്ള നമ്പർ എടുത്തു നൽകിയതെന്ന് എസ്ഐടി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതാണ്. ഇത് പുറത്ത് വന്നപ്പോഴാണ് രണ്ടാമത്തെ ആരോപണം പൊടി തട്ടിയെടുക്കുന്നത് ആന്റോ ആന്റണി വ്യക്തമാക്കി.

ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് താൻ പിൻവലിച്ചെന്നായിരുന്നു രണ്ടാമത്തെ ആരോപണം. തനിക്കെതിരെ തുടർച്ചയായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണ്. താൻ തന്ത്രിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയും ഉദയഭാനുവും അതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്നും എം പി കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമലയിലെ തന്ത്രി കണ്ഠരര് രാജീവര് തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പരണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും ഇത്രയും തുക അതേ സ്ഥാപനത്തിൽ നിന്ന് ആന്റോ ആൻറണി എംപി കൈപ്പറ്റി എന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട ആന്റോ ആൻറണിയുടെ ഇടപാടുകളിലെ ദുരൂഹത പരിശോധിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. എംപിയുടെ പണ ഇടപാടിൽ എസ്ഐടി അന്വേഷണം നടത്തണമെന്നും ഉദയഭാനു ആവശ്യപ്പെടുകയുണ്ടായി.

Antoantonymp

Next TV

Related Stories
യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

Mar 28, 2026 04:36 PM

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ...

Read More >>
പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

Mar 28, 2026 04:21 PM

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം...

Read More >>
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

Mar 28, 2026 04:07 PM

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന്...

Read More >>
കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

Mar 28, 2026 03:25 PM

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ...

Read More >>
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

Mar 28, 2026 03:11 PM

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം...

Read More >>
ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Mar 28, 2026 02:59 PM

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര...

Read More >>
Top Stories

News Roundup

GCC News