‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി

‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി
Feb 9, 2026 03:39 PM | By Remya Raveendran

കൊച്ചി:    സച്ചിദാനന്ദന്റെ പ്രതികരണം, എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം പറഞ്ഞത് ശിരിയല്ല. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

ആൻ്റോ ആൻ്റണി രണ്ടുകോടി വാങ്ങിയത് എന്തിന്. ആരു പറഞ്ഞിട്ടാണ് വാങ്ങിയത്. പ്രതിപക്ഷ നേതാവിൻ്റെ പങ്കെന്ത്. കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബക്രീദിന് മൂന്ന് ദിവസത്തെ അവധി വേണമെന്ന സമസ്തയുടെ ആവശ്യം, നയപരമായ കാര്യമാണ്, ആലോചിച്ച ശേഷമേ തീരുമാനം ആക്കാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍. വികസിത അര്‍ധവികസിത രാജ്യങ്ങളെക്കാള്‍ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാവങ്ങള്‍ എന്ന പ്രയോഗം ഇനി മലയാള ഭാഷയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പറയാനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചിദാനന്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളും. ഉള്‍ക്കൊള്ളുക എന്ന് പറഞ്ഞാല്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ്. അദ്ദേഹം വിമര്‍ശിച്ച ലേഖനം അവസാനം വരെ വായിച്ചാല്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് വ്യക്തമാകുക.

അദ്ദേഹത്തിന്റെതായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു. അതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ല. സിപിഎമ്മിനെ സംബന്ധിച്ച് തോല്‍വി എന്നത് അവസാനത്തെ തോല്‍വിയോ ജയം എന്നത് ആത്യന്തിക വിജയമോ അല്ല. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകേണ്ടതിന്റെ കാരണം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തുത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: Vsivankutty

Next TV

Related Stories
കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

Jun 28, 2026 04:53 PM

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം...

Read More >>
ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

Jun 28, 2026 03:34 PM

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി...

Read More >>
കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

Jun 28, 2026 03:24 PM

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന...

Read More >>
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

Jun 28, 2026 03:18 PM

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ്...

Read More >>
'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

Jun 28, 2026 03:10 PM

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം...

Read More >>
മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 28, 2026 03:08 PM

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ...

Read More >>
Top Stories

News Roundup

Entertainment News