കണ്ണൂർ : ഐ. എം. എ മുൻ സംസ്ഥാന പ്രസിഡൻ്റും പ്രമുഖ ആതുര സേവകനുമായ ഡോ. എം. മുഹമ്മദലി രചിച്ച 'സുരക്ഷിത മാതൃത്വ പുസ്‌തക 'പ്രകാശനം കണ്ണൂർ തെക്കി ബസാർ ഗ്രാൻ്റ് ബനാലയിൽ നടന്നു കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിരയിൽ നിന്ന് മലബാർ കേൻസർ കെയർ സൊസൈറ്റി പ്രസിഡൻ്റ് ഡോ. ഡി കൃഷ്ണനാഥ പൈ പുസ്തകം ഏറ്റുവാങ്ങി.. ചടങ്ങിൽ ഡോ. കെ ബീന അധ്യക്ഷയായി. ഗർഭധാരണത്തിന് മുൻപും ശേഷവും പ്രസവാനന്തരവും സ്ത്രീകൾ നേരിടുന്ന വ്യക്തി പരവും സാമൂഹികവും ആയ പ്രശ്‌നങ്ങളെ കുറിച്ചും അവകാശ സംരക്ഷണത്തെ കുറിച്ചും പുസ്തകം ആഴത്തിൽ ചർച്ച ചെയ്യുന്ന പുസ്‌തക പ്രകാശനത്തിൽ ഗൈനക്കോളജി രംഗത്തെ പ്രമുഖർ പങ്കെടുത്തു.ഡോക്ടർ മുഹമ്മദലി രചിച്ച രണ്ടാമത്തെ പുസ്തകമാണിത്.
Content Highlight: Bookpublishing





































