കണ്ണൂർ : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്തെന്ന പ്രമേയത്തിൽ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി 11 ന് രാവിലെ 9:30 ന് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട്യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂർ പതാക ഉയർത്തും. തുടർന്ന് രാവിലെ 10മണിക്ക് കണ്ണൂർ സൗത്ത് ബസാറിലുള്ള ബിനാലെ ഹോട്ടലിൽ വെച്ച് സ്മൃതി സംഗമം നടക്കും. യൂത്ത് ലീഗിന്റെ കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഇന്നലകളിൽ നേതൃത്വം നൽകിയ എഴുപതോളം വരുന്ന മുൻ ജില്ലാ നേതാക്കൾ പങ്കെടുക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. കാലത്തിന് മുൻപേ നടന്നുപോയ മുൻ കാല നേതാക്കൾ അവരുടെ സമ്പത്ത് പുതു തലമുറയിലെ നേതൃത്വത്തിന് പകർന്നു നൽകുന്ന പരിപാടിയിൽ പഴയ കാല നേതാക്കളെ ആദരിക്കും.13 ന് വൈകുന്നേരം മൂന്ന് മണിക്ക് യുവജന റാലിയും പൊതുസമ്മേളനവും നടക്കും.കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന യുവജന റാലി കണ്ണൂർ നഗരത്തിലൂടെ സ്റ്റേഡിയം കോർണറിൽ എത്തിച്ചേരും. വൈറ്റ് ഗാർഡ് പരേഡും ബാന്റ് സംഘത്തിന്റെയും അകമ്പടിയിൽ ജില്ലയിലെ 11 നിയോജക മണ്ഡലത്തിൽ നിന്നുള്ള മുസ്ലിം യൂത്ത് ലീഗിന്റെ നേതാക്കളും പ്രവർത്തകരും അണി നിരക്കും. ജില്ലയിലെ ഏറ്റവും വലിയ യുവജന റാലിയായി യൂത്ത് ലീഗിന്റെ റാലി ചരിത്രം തീർക്കും.തുടർന്ന് സ്റ്റേഡിയം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമാപന സമ്മേളനം നടക്കും. യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂരിൻ്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. അനീതിയുടെ കാലത്ത് യൂവതയുടെ തിരുത്ത് എന്ന സമ്മേളന പ്രമേയം വിശദീകരിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് സംസാരിക്കും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പ്രഭാഷണം നടത്തും. അബ്ദു റഹ്മാൻ കല്ലായി, പി കെ അബ്ദുള്ള ഹാജി, അഡ്വ അബ്ദുൽ കരീം ചെലേരി, കെ ടി സഹദുല്ല, അഷ്റഫ് ഇടനീർ, സി കെ മുഹമ്മദലി, ഹെല്ലദ് കടവത്തൂർ, ഹെക്ടദ് ആള്ളാം കുളം, ഡെപ്യൂട്ടി മേയർ കെ പി താഹിർ തുടങ്ങി മുസ്‌ലിം ലീഗിൻ്റെയും യൂത്ത് ലീഗിന്റെയും സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ സ്വാഗതവും, അൽത്താഫ് മാങ്ങാടൻ നന്ദിയും പറയും.
ഫിബ്രുവരി 14 ന് വൈകുന്നേരം 3മണിക്ക് കാട്ടാമ്പള്ളി കൈരളി ഹെരിറ്റേജിൽ മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കുടുംബ സംഗമം നടക്കും.ഫിബ്രുവരി 15 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ ബാഫാഖി സൗധത്തിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ചേരും. കൗൺസിലിൽ 2026-2028 വര്ഷത്തേക്കുള്ള മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരുന്നത്തോടെ സമ്മേളന പരിപാടികൾക്ക് പര്യവസനമാകും.വാർത്താസമ്മേളനത്തിൽ അഡ്വ :അബ്ദുൽ കരിം ചെലേരി (സംഘടാടക സമിതി ചെയർമാൻ ),നസീർ നല്ലൂർ, പി സി നസീർ, അൽത്താഫ് മാങ്ങാടൻ പങ്കെടുത്തു.
Muslimleagesammelanam




































