തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി വിജയ്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി വിജയ്
Feb 11, 2026 10:43 AM | By sukanya

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി തമിഴക വെട്രി കഴകം(ടിവികെ). നടനും ടിവികെ നേതാവുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്.

'വി' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള മണ്ഡലത്തിൽ നിന്നും മത്സരിച്ചാൽ വിജയസാധ്യത കൂടുമെന്ന വിശ്വാസത്തിലാണ് നാല് മണ്ഡലങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ. എന്നാൽ കന്നിയങ്കത്തിൽ വിജയ് അദ്ദേഹവുമായി വ്യക്തിപരമായി ബന്ധമുള്ള സീറ്റുകളിൽ മത്സരിക്കാൻ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. വിജയ് വളർന്നത് വിരുഗമ്പാക്കത്താണെന്നും ന്യൂനപക്ഷ ജനസംഖ്യ കൂടുതലായതിനാൽ ട്രിച്ചി ഈസ്റ്റ് ആണ് തെരഞ്ഞെടുത്തതെന്നും വിജയിനോട് അടുപ്പമുള്ള ഒരു ടിവികെ നേതാവ് പറഞ്ഞു. "ഒരു നഗര സീറ്റിൽ നിന്നും ഒരു കേന്ദ്ര സീറ്റിൽ നിന്നും മത്സരിക്കുക എന്നതാണ് പാർട്ടിയുടെ തന്ത്രം. ഇത് സംസ്ഥാനത്തുടനീളം വലിയ സ്വാധീനം ചെലുത്തും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് മണ്ഡലങ്ങളും ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ശക്തികേന്ദ്രങ്ങളാണ്. ഡിഎംകെയോട് വലിയതോതിൽ പ്രതിബദ്ധതയുള്ള ക്രിസ്ത്യൻ മണ്ഡലങ്ങളിലേക്കും വിജയ് കണ്ണുവയ്ക്കുന്നുണ്ട്. ബിജെപിക്കെതിരെയുള്ള ഏറ്റവും മികച്ച ഓപ്ഷൻ തങ്ങളുടെ പാര്‍ട്ടിയാണെന്ന് ന്യൂനപക്ഷങ്ങൾ കരുതുന്നതായി ട്രിച്ചിയിൽ നിന്നുള്ള ഡിഎംകെ നേതാവ് പറഞ്ഞു. എന്നാൽ "അവർ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് തുടരും. ക്രിസ്ത്യൻ വോട്ടുകൾ ടിവികെയിലേക്ക് ചാഞ്ചാടുമെന്ന റിപ്പോർട്ടുകൾ ശരിയല്ല," ഡിഎംകെ നേതാവ് പറഞ്ഞു.വിജയ് ഉടൻ തന്നെ സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകുമെന്ന് ഒരു ടിവികെ നേതാവ് വ്യക്തമാക്കി.

Content Highlight: Chennai

Next TV

Related Stories
കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

Jun 28, 2026 04:53 PM

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം...

Read More >>
ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

Jun 28, 2026 03:34 PM

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി പിടിയിൽ

ക്ഷേത്രജീവനക്കാരനെ പൂട്ടിയിട്ടു, പിക്കാസുകൊണ്ട് പൂട്ടുതകർത്ത് കവർച്ച; 25 കേസുകളിലെ പ്രതി...

Read More >>
കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

Jun 28, 2026 03:24 PM

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു

കേളകം ഗ്രാമപഞ്ചായത്ത്‌ ഒന്നാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന...

Read More >>
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

Jun 28, 2026 03:18 PM

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ്...

Read More >>
'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

Jun 28, 2026 03:10 PM

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം ചെയ്തു

'സുരക്ഷിത മാതൃത്വം' ഡോ. എം. മുഹമ്മദലിയുടെ പുസ്തകം പ്രകാശനം...

Read More >>
മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 28, 2026 03:08 PM

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ...

Read More >>
Top Stories

Entertainment News