‘ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരും’; ഇസ്രയേൽ പ്രതിരോധ മന്ത്രി

‘ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരും’; ഇസ്രയേൽ പ്രതിരോധ മന്ത്രി
Mar 3, 2026 05:24 PM | By Remya Raveendran

ഡൽഹി:   ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്‌റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.

അതേസമയം ഇസ്രയേൽ‌-അമേരിക്ക സംയുകത് ആക്രമണത്തിൽ‌ ഇതുവരെ ഇറാനിൽ 787 പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ ന​ഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം. 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഇറാനിൽ നടന്നത്. റെഡ് ക്രെസന്റാണ് വിവരങ്ങൾ‌ പുറത്തുവിട്ടത്.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതായി ഏജൻസി സ്ഥിരീകരിച്ചത്. അതേസമയം ആണവചോർച്ച ഉണ്ടാകാൻ മാത്രമുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ‌ അറിയിച്ചു. ഭൂഗർഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നടാൻസിലേത്. നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് കഴി‍ഞ്ഞ ദിവസം ഐഎഇഎ പറഞ്ഞിരുന്നത്.

Esrayelwar

Next TV

Related Stories
കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: 'കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ'

Mar 3, 2026 08:10 PM

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: 'കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ'

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: 'കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍...

Read More >>
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

Mar 3, 2026 04:17 PM

കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ്...

Read More >>
ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ

Mar 3, 2026 03:13 PM

ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ

ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി...

Read More >>
തിരുവനന്തപുരം നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

Mar 3, 2026 03:04 PM

തിരുവനന്തപുരം നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ...

Read More >>
ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

Mar 3, 2026 02:52 PM

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച്...

Read More >>
ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം

Mar 3, 2026 02:39 PM

ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം

ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ്...

Read More >>
Top Stories