കേളകം:ഫെയർ ട്രേഡ് അലയൻസ് കേരള കണ്ണൂർ ജില്ല സമിതിയുടെ നേതൃത്വത്തിൽ കേളകത്ത്സംഘടിപ്പിക്കുന്ന വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് എഫ്ടിഎകെ ചെയർമാൻ സണ്ണി ജോസഫ്,ജനറൽ കൺവീനർ തോമസ് കളപ്പുര,ജനറൽ കൺവീനർ ജോസ് ജോസഫ്,കെ കെ അഭിലാഷ് എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
13 മാത് വിത്തുത്സവമാണ് മഞ്ഞളാംപുറത്ത് നടക്കുക,മാർച്ച് ആറ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വിത്തുത്സവം അഡ്വ,സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പ്രമുഖ ജൈവ കർഷകനും സിനിമ താരവുമായ അനൂപ് ചന്ദ്രൻ മുഖ്യാത്ഥി ആയിരിക്കും.വിത്തുത്സവവും ആമുഖവും ഫാ.ജോയി അനുസ്മരണവും എഫ്ടിഎകെ പ്രമോട്ടർ ടോമി മാത്യു നിർവഹിക്കും. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്സ്റ്റാൾ ഉദ്ഘാടനം ചെയ്യും. ഉച്ചക്കഴിഞ്ഞ് 3 മണിക്ക് വിത്ത് ബില്ലും വിത്ത് സംരക്ഷണവും എന്ന വിഷയത്തിൽ ചർച്ച നടത്തും.വൈകിട്ട് 5 മണിക്ക് പുസ്തക പ്രകാശനം തുടർന്ന് കണ്ണൂർ സംഗീതാലയ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.ശനിയാഴ്ച കാർഷിക ആവാസ വ്യവസ്ഥയും കേരളത്തിലെ പുരയിട കൃഷിയും എന്ന വിഷയത്തിലും ഇന്ത്യ യുഎസ് വ്യാപാര കരാറും കാർഷിക മേഖലയും എന്ന വിഷയത്തിൽ സെമിനർ നടക്കും.തുടർന്ന് സമാപന സമ്മേളനവും ഗാന മേളയും അരങ്ങേറുമെന്നും ഭാരവാഹികൾ പറഞ്ഞു. എഫ്ടിഎകെ ചെയർമാൻ സണ്ണി ജോസഫ്,ജനറൽ കൺവീനർ തോമസ് കളപ്പുര,ജനറൽ കൺവീനർ ജോസ് ജോസഫ്,കെ കെ അഭിലാഷ് എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
kelakam







































