കൊച്ചി: ഇന്ന് വെളുപ്പിന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഏഴ് സൈനികരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു.പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണത്.
Helicopterfalldown






































