തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഏപ്രില്‍ രണ്ട് വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റ് വരില്ല. ഫെസിലിറ്റേഷന്‍ സെന്ററില്‍ ആയിരിക്കും അതിനുള്ള സൗകര്യം ഒരുക്കുക. മറ്റ് ജില്ലകളില്‍ വോട്ടവകാശമുള്ള, ഇവിടെ പോളിംഗ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച് ഡ്യൂട്ടിയിലുള്ള നിയമസഭാമണ്ഡലത്തിലുളള ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാം.
പരിശീലന കേന്ദ്രത്തിലോ വോട്ടവകാശമുള്ള നിയമസഭാ മണ്ഡലത്തിന്‍ൈറ വരണാധികാരിക്കോ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ നല്‍കാം.
വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (വിഎഫ്സി) ഒരുക്കുന്നത് ഇലക്ഷന്‍ ഡ്യൂട്ടിയുള്ള നിയമസഭാമണ്ഡലത്തില്‍ ആയിരിക്കും. അവിടെ തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും.
പോസ്റ്റല്‍ വോട്ട് അവകാശം വിനിയോഗിക്കുന്നതിന് വേണ്ടി ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയാണ്. പോളിംഗ് ഡ്യൂട്ടിയിലുള്ള മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇവിടെ വോട്ട് ചെയ്യാം. മറ്റ് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരായ വരണാധികാരികളുടെ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രഫി ഡ്യൂട്ടിയുള്ളവര്‍ എന്നിവര്‍ക്കും ഇവിടെ വോട്ട് ചെയ്യാവുന്നതാണ്. തോട്ടട എസ് എന്‍ കോളജില്‍ അഞ്ച് വിഎഫ്സി ഏപ്രില്‍ ഒന്നു മുതല്‍ എട്ട് വരെ പ്രവര്‍ത്തിക്കും.
thiruvanathapuram








































