അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
Mar 29, 2026 02:01 PM | By Remya Raveendran

ദില്ലി :   ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പൂര്‍ണതോതിലുള്ള സൈനിക അധിനിവേശത്തിനു പകരം പ്രത്യേക സേനയെയും കരസേനയെയും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് പദ്ധതിയിടുന്നത്. അതിനിടെ പശ്ചിമേഷ്യയിലേക്ക് യു എസ് എസ് ട്രിപ്പോളിയടക്കമുള്ള പടക്കപ്പലുകളും 3500 അമേരിക്കന്‍ സൈനികരുമെത്തി.സംഘര്‍ഷം അയവില്ലാതെ തുടരുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇന്നും പുറത്തുവന്നത്. എഫ്-16 വിമാനത്തെ ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതും വലിയ ആശങ്കയാകുന്നുണ്ട്. ഇസ്രയേലിനെതിരെ യെമനിലെ ഹൂതികള്‍ മിസൈലാക്രമണം തുടരുകയാണ്.യെമനിലെ ഹൂതികള്‍ ഇസ്രയേലിനു നേരെ വീണ്ടും മിസൈലാക്രമണം നടത്തി. ടെഹ്റാനിലെ ഇറാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയും മറ്റൊരു വിദ്യാഭ്യാസസ്ഥാപനവും ഇസ്രയേല്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, അമേരിക്കയുടെ എഫ്-16 വിമാനം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ടെഹ്റാനിലെ ജനവാസ പ്രദേശങ്ങളിലും സൈനികകേന്ദ്രമായ പാര്‍ച്ചിലും മഷാദിലും കനത്ത ആക്രമണം നടന്നു. ബഹ്റൈനിലെ അലുമിനിയം പ്ലാന്റിലേക്ക് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിലും അമേരിക്കയിലും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചശേഷമുള്ള ട്രംപ് വിരുദ്ധ ‘നോ കിങ്സ് ‘ പ്രതിഷേധത്തില്‍ അമേരിക്കയില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു. ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കും.

Americareadytofight

Next TV

Related Stories
‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

Mar 29, 2026 03:28 PM

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും;...

Read More >>
‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

Mar 29, 2026 02:54 PM

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി...

Read More >>
യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

Mar 29, 2026 02:40 PM

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്;...

Read More >>
ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും

Mar 29, 2026 02:31 PM

ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും

ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും...

Read More >>
നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Mar 29, 2026 02:15 PM

നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ്...

Read More >>
വയനാട്ടിൽ  വീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന എടുത്തെറിഞ്ഞു

Mar 29, 2026 12:17 PM

വയനാട്ടിൽ വീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന എടുത്തെറിഞ്ഞു

വയനാട്ടിൽ വീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന...

Read More >>
Top Stories

News Roundup