ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്
Apr 1, 2026 03:26 PM | By Remya Raveendran

തൃശൂർ :    തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്.തൃശൂർ മണ്ഡലം സ്ഥാനാർഥി രാജൻ ജെ പല്ലൻ എം കെ വർഗീസിനെ നേരിൽ കാണും. രാജൻ ജെ പല്ലന് പിന്തുണ നൽകുമെന്നും, ഇനിയുള്ള അഞ്ച് വർഷം UDF ഭരിക്കാനാണ് സാധ്യതയെന്നും എം കെ വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺ​ഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു.അന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായാണ് താൻ സ്വതന്ത്രനായി മത്സരിച്ചത്. ജയിച്ച ശേഷം സ്വന്തം നാട്ടിൽ ഏതെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു അങ്ങിനെയാണ് ഇടതുപക്ഷവുമായി സഹകരിച്ച് പോയത്. ഇടതുപക്ഷത്തിന്റെ കൂടെ ആണെങ്കിലും താൻ എന്താണ് ആഗ്രഹിച്ചത് അത് നടപ്പിലാക്കിയിട്ടുണ്ട്. ഭരിക്കാൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയാണ് നല്ലതായിരുന്നു താൻ കരുതിയത്. ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാം നടത്തിയിട്ട് തന്നെയാണ് തിരിച്ചുള്ള മടക്കം.സുരേഷ് ഗോപി നല്ല വ്യക്തിയാണ് എന്ന മുൻ നിലപാടിൽ മാറ്റമില്ല.ഇനി യുഡിഎഫിന്റെ കാലഘട്ടമാണ് വരാൻ പോകുന്നത്. 5 വർഷം യുഡിഎഫ് ഭരിക്കാനുള്ള സാഹചര്യമുണ്ട്. മടങ്ങുന്നത് തന്റെ തറവാട്ടിലേക്കാണ് യാതൊരു തരത്തിലുള്ള ആവശ്യങ്ങളും പറയുന്നില്ലെന്നും കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണെന്നും എം കെ വർഗീസ് പറഞ്ഞു.

Akvarghesincongress

Next TV

Related Stories
‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

Apr 1, 2026 05:09 PM

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ്...

Read More >>
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

Apr 1, 2026 03:52 PM

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 02:56 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 02:51 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

Apr 1, 2026 02:38 PM

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും...

Read More >>
‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

Apr 1, 2026 02:19 PM

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം...

Read More >>
Top Stories

News Roundup