കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന്  കെ കെ രാഗേഷ്
Apr 4, 2026 04:57 PM | By Remya Raveendran

 കണ്ണൂർ : കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നുമുണ്ട കൈയിലേത് ആ വൈകാരികത മുതലെടുത്താണ് കോൺഗ്രസ് ഫണ്ട് പിരിവ് നടത്തിയത്. പിരിച്ച പണം മുഴുവനായി കണക്കിൽ കാണിച്ചുവോയെന്ന കാര്യത്തിൽ സംശയമുണ്ട് ആക്രി പെറുക്കിയും മറ്റും ഡിവൈ.എഫ് ഐ 20 കോടിയാണ് സ്വരൂപിച്ചത്. അതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുകയും ചെയ്തു. ദുരന്തം നടന്ന് നാലു ദിവസത്തിന് ശേഷമാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ചുരുക്കം ചില കോൺഗ്രസ് നേതാക്കൾ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ തയ്യാറായത് പിന്നീടത് കെ.പി.സി സി വീടുനിർമ്മിക്കുന്നതിലേക്ക് നൽകുമെന്ന് പറഞ്ഞു ഡി വൈ എഫ് ഐ 20 കോടി പിരിച്ചെങ്കിൽ കെ.പി സി സി ക്ക് അതിലേറെ പിരിക്കാൻ കഴിയും. യൂത്ത്കോൺഗ്രസ് മൊബൈൽ ആപ്പ് വഴി പിരിച്ച പണത്തിൻ്റെ കണക്കു പോലുമില്ല. രാഹുൽ മാങ്കുട്ടത്തിൻ്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിച്ചത് അതു ഏതൊക്കെയോ വഴി പോയി. ഇലക്ഷൻ പ്രചരണത്തിന് കോൺഗ്രസ് ഉപയോഗിക്കുന്നത് ഈ ഫണ്ട് തന്നെയാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

പയ്യന്നൂരിലെവി കുഞ്ഞികൃഷ്ണൻ ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത് സി.പി എം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലെ പണത്തിൻ്റെ കണക്കാണ് ഇതു നേരത്തെ ഞങ്ങൾ പറഞ്ഞതാണെന്നും കെ കെ രാഗേഷ് പറഞ്ഞു അതാണ് ഇപ്പോൾ മാധ്യമങ്ങൾ വലിയ സംഭവമാക്കി മാറ്റുന്നത് ഞങ്ങൾ നേരത്തെ ഈ കാര്യം പറഞ്ഞിട്ടുണ്ട് വയനാട് ഫണ്ട് വെട്ടിപ്പു നടത്തിയ കോൺഗ്രസിനൊപ്പമാണ് വി കുഞ്ഞികൃഷ്ണനിപ്പോൾ അദ്ദേഹം കണക്കു ചോദിക്കേണ്ടത് കെ.പി സി സി അദ്ധ്യക്ഷനോടാണെന്നും രാഗേഷ് പറഞ്ഞു.

Kkrageshkannur

Next TV

Related Stories
വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി നൽകണം

Apr 4, 2026 07:11 PM

വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി നൽകണം

വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി...

Read More >>
രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Apr 4, 2026 03:56 PM

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ്...

Read More >>
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

Apr 4, 2026 03:37 PM

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ;...

Read More >>
120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

Apr 4, 2026 03:28 PM

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ...

Read More >>
‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

Apr 4, 2026 02:37 PM

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ്...

Read More >>
‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

Apr 4, 2026 02:24 PM

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി...

Read More >>
Top Stories

News Roundup