കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്വീപ് ക്യാമ്പയിനായ ‘ഇങ്ക് ഇറ്റ് കണ്ണൂർ’ പദ്ധതിയുടെ ഭാഗമായി സൂംബ ഡാൻസ് സംഘടിപ്പിച്ചു.
പയ്യാമ്പലം സീ പാത്ത് വേ യിൽ നടന്ന പരിപാടി ‘നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ’ എന്ന വോട്ടറിവ് പകർന്ന് ജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. സ്വസ്ഥ ഫിറ്റ്നസ് സ്റ്റുഡിയോയും ലെറ്റ്സ് സുംബ ഫിറ്റ്നസ് സ്റ്റുഡിയോയും ചേർന്ന് നയിച്ച സൂംബ ഡാൻസിൽ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ഹരിത കർമ്മസേന അംഗങ്ങൾ പങ്കെടുത്തു.
ആർ.ജെ ജിത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥികൾ മുഖത്തെഴുത്ത്, എസ്.എൻ കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ തയ്യാറാക്കിയ ‘ഇങ്ക് ഇറ്റ് കണ്ണൂർ’ ചിരട്ട ആർട്ട്, സെൽഫി സ്റ്റാൻഡ്, ഇങ്ക് വാൾ റൈറ്റിംഗ് ഉൾപ്പെടെയുള്ള സെൽഫി പോയിന്റുകളും സന്ദർശകർക്കായി സജ്ജീകരിച്ചിരുന്നു. കാമ്പയിനിന്റെ ഭാഗമായി ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾ വോട്ടവകാശത്തിന്റെ പ്രാധാന്യം പറയുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
kannur















.jpeg)






















