മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത

മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത
Apr 16, 2026 01:55 PM | By Remya Raveendran

തിരുവനന്തപുരം :    തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിൽ കോൺഗ്രസിൽ അസ്വസ്ഥത പടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ്. കെ.സി.വേണുഗോപാലിനെ പ്രശംസിച്ച് പോസ്റ്റിട്ട കെ.സുധാകരനെതിരെ കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ് രംഗത്തെത്തി. കോൺഗ്രസിലെ പരസ്യ ചർച്ചകളിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്.വോട്ടെടുപ്പ് കഴിഞ്ഞതിൻെറ തൊട്ടടുത്ത ദിവസം മുതൽ മുഖ്യമന്ത്രിയാരാകണമെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ വിശ്വസ്തനായ ഏറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻെറ പ്രതികരണമാണ് മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ടത്. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഷിയാസിൻെറ പരാമർശം എതിർ വിഭാഗങ്ങളിൽ സംശയം ജനിപ്പിച്ചു. ഇതിന് പിന്നാലെ ഒരു വാർത്താ ചാനലിൽ കെ.സി.വേണു ഗോപാലിന് എതിരായ പരാമർശം കൂടി വന്നതോടെ കൃത്യമായ ആസൂത്രണം സംശയിച്ച സതീശൻ വിരുദ്ധവിഭാഗം പ്രത്യാക്രമണം തുടങ്ങി. ഇന്നലെ കെസി വേണുഗോപാലിനെ പിന്തുണച്ച് കെ.സുധാകരൻ പോസ്റ്റിട്ടതോടെ അത്പ്രകടമായി. പോസ്റ്റിന് താഴെ സതീശൻ അനുകൂലികളും സുധാകരൻ അനുകൂലികളും ഏറ്റുമുട്ടിയതോടെ ചർച്ച പരിധിവിട്ടു. ഇതോടെ ഇടപെടാൻ നേതൃത്വം നിർബന്ധിതമായി.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേച്ചൊല്ലി നടക്കുന്ന ചർച്ചകളിൽ പങ്കുചേരാൻ കെ.സി.വേണുഗോപാൽ വിസമ്മതിച്ചു.പാർട്ടിക്കൊരുനേതൃത്വം ഉണ്ടെന്നും അവർ തീരുമാനം എടുക്കുമെന്നും കെ.സി പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കേരളത്തിൻെറചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Congressleaders

Next TV

Related Stories
‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

Apr 16, 2026 05:04 PM

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ...

Read More >>
SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

Apr 16, 2026 04:09 PM

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന്...

Read More >>
ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

Apr 16, 2026 03:55 PM

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര...

Read More >>
കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

Apr 16, 2026 03:46 PM

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ...

Read More >>
സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

Apr 16, 2026 03:28 PM

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ...

Read More >>
കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

Apr 16, 2026 03:13 PM

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ്...

Read More >>
Top Stories

News Roundup