‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല
Apr 16, 2026 03:01 PM | By Remya Raveendran

തിരുവനന്തപുരം :   മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുധാകരൻ തന്റെ നല്ല സുഹൃത്ത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.സാമൂഹ്യ മാധ്യമങ്ങളോട് എന്നും ബഹുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മെഷീൻ പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. അതിനുമുമ്പ് ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്ന് അദേഹം പറഞ്ഞു. ഈ വിവാദത്തിൽ പങ്കെടുക്കാത്ത ആളാണ് താനെന്നും ആർക്കുവേണ്ടിയും താൻ എഴുതിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്ന് അദഹേം ആവശ്യപ്പെട്ടു.വിവാദങ്ങൾക്ക് താല്പര്യമില്ല. സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കോൺഗ്രസ് ആദ്യമായല്ല ഗവൺമെന്റ് ഉണ്ടാക്കുന്നതും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. അത് ആ സമയത്ത് എഐസിസി കൃത്യമായ തീരുമാനമെടുക്കും. ഇത്തരത്തിലുള്ള ഒരു വിവാദത്തിനും ഒരു പ്രസക്തിയും ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി പദത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് റിസൾട്ട് വന്നാൽ ഉചിതമായ തീരുമാനം ഉണ്ടാകും. തീരുമാനമെടുത്താൽ അത് എല്ലാവരും അംഗീകരിക്കും. അതാണ് കീഴ്വഴക്കമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Rameshchennithala

Next TV

Related Stories
‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

Apr 16, 2026 05:04 PM

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ...

Read More >>
SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

Apr 16, 2026 04:09 PM

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന്...

Read More >>
ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

Apr 16, 2026 03:55 PM

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഒരുക്കുന്നു

ധർമ്മചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിമാനയാത്ര...

Read More >>
കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

Apr 16, 2026 03:46 PM

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ നഷ്ടമായി

കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾക്ക് ജീവൻ...

Read More >>
സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

Apr 16, 2026 03:28 PM

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ...

Read More >>
കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

Apr 16, 2026 03:13 PM

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ്...

Read More >>
Top Stories

News Roundup