‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; അപകടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ കമ്മിഷൻ

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; അപകടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ കമ്മിഷൻ
Apr 22, 2026 02:01 PM | By Remya Raveendran

മുണ്ടത്തിക്കോട് : വെടിക്കെട്ട് പുര സ്ഫോടനത്തിൽ പ്രതികരണവുമായി സംസ്ഥാന സർക്കാർ നിയോ​ഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുതലായതുകൊണ്ടായിരിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചട്ടലം​ഘനം ഉണ്ടായിട്ടുണ്ട്. വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് അദേഹം വ്യക്തമാക്കി.

വെടിക്കെട്ട് ഉത്സവത്തിന്റെ ഭാഗമാണ്. ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. സംസ്ഥന സർക്കാരിന്റെ ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷണം ആരംഭിക്കും. കേരളത്തിലെങ്ങും ഇനി ഇത്തരം അപകടം ഉണ്ടാകരുത്. അതിനാൽ സമഗ്രമായ അന്വേഷണമാകും നടത്തുകയെന്ന് അദേഹം വ്യക്തമാക്കി.

തൃശൂർ പൂരം ഏറ്റവും മോശമായ കാലാവസ്ഥയിലാണ് നടക്കുന്നത്. വെടിമരുന്നിന് ചൂട് കൂടിയാൽ തന്നെ തീപിടിക്കാം. ഷെഡ്ഡുകൾ അടുപ്പിച്ചല്ലായിരുന്നെങ്കിൽ ഒരു ഷെഡ്ഡിന് തീപിടിച്ച് തീരുമായിരുന്നു. അശ്രദ്ധ ഉണ്ടായിട്ടുണ്ട്. മുൻകരുതലുകൾ സ്വീകരിക്കാത്തതുകൊണ്ടാണ് വ്യാപ്തിയുള്ള അപകടം ഉണ്ടായിരിക്കുന്നതെന്ന്‌ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. വാഹനം എത്തിപ്പെടാത്ത സ്ഥലത്താണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് അദേഹം വ്യക്തമാക്കി.

Mundathikkod

Next TV

Related Stories
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

Apr 22, 2026 05:18 PM

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

Apr 22, 2026 03:57 PM

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി...

Read More >>
കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

Apr 22, 2026 03:37 PM

കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി...

Read More >>
വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

Apr 22, 2026 03:25 PM

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി...

Read More >>
‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

Apr 22, 2026 02:52 PM

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ...

Read More >>
പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

Apr 22, 2026 02:38 PM

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ...

Read More >>
Top Stories

GCC News

Entertainment News