മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം
Apr 23, 2026 12:35 PM | By sukanya

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ പരിക്കേറ്റ ലൈസന്‍സി സതീഷിന്റെ നില അതീവഗുരുതരമായി തുടരുന്നു. സതീഷ് വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത് നാലുപേരാണ്. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണന്‍, രാകേഷ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.

വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായും വിവരമുണ്ട്. ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്ക് അയക്കാന്‍ സാധിക്കും.

അതേസമയം, തൃശൂര്‍ പൂരം ഭംഗിയായി നടത്തണമെന്നതാണ് ജനവികാരമെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞത്. പാറമേക്കാവ് ഭാഗം ഇന്നലെ യോഗം ചേര്‍ന്നിരുന്നെന്നും ഒരാള് പോലും പൂരം നടത്തേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജി രാജേഷ് പറഞ്ഞു. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ പറയുമെന്നും ദേശക്കാരുടെ വികാരം അറിയിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും രാജേഷ് പറഞ്ഞു. ‘ഭരണസമിതി യോഗത്തിലും ആഘോഷ കമ്മിറ്റി യോഗത്തിലും പൂരം നടത്തണം എന്നുളളതായിരുന്നു ആവശ്യം. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ അറിയിക്കും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാം. വെടിക്കെട്ട് നടത്തണം. രണ്ടുമാസമായി വെടിമരുന്നുകള്‍ ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വെടിക്കെട്ട് നടത്താതെ അതെങ്ങനെയാണ് ഒഴിവാക്കുക. 2006-ല്‍ വെടിക്കെട്ട് അപകടമുണ്ടായിട്ടും പൂരം നടന്നു. ഇപ്പോള്‍ എന്താണ് മറ്റൊരു നിലപാട്. അത് പൂരത്തിനെ തകര്‍ക്കാനാണോ എന്നാണ് സംശയം’-ജി രാജേഷ് പറഞ്ഞു.

Thrissur

Next TV

Related Stories
പരാതികളില്ല, വിവാദങ്ങളില്ല! മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ താമസം തുടങ്ങുന്നു

Apr 23, 2026 05:27 PM

പരാതികളില്ല, വിവാദങ്ങളില്ല! മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ താമസം തുടങ്ങുന്നു

പരാതികളില്ല, വിവാദങ്ങളില്ല! മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ താമസം...

Read More >>
നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

Apr 23, 2026 04:05 PM

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി...

Read More >>
സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

Apr 23, 2026 03:13 PM

സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് 2പേർക്ക് കൂടി...

Read More >>
‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

Apr 23, 2026 02:59 PM

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ...

Read More >>
‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

Apr 23, 2026 02:40 PM

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി...

Read More >>
ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Apr 23, 2026 02:29 PM

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട്...

Read More >>
Top Stories

News Roundup