നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍
Apr 23, 2026 04:05 PM | By Remya Raveendran

തലശേരി : ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍. തലശേരി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഡോക്ടര്‍ എം കെ റാം, ഡോക്ടര്‍ കെ ടി സംഗീത നമ്പ്യാര്‍ എന്നിവരാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.സംഭവദിവസം, ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.10 വരെ പ്രിന്‍സിപ്പലിന്റെ ക്യാബിനില്‍ നിതിന്‍ ഉണ്ടായിരുന്നുവെന്ന് ഡോ. റാമിന്റെ അഭിഭാഷകന്‍ വാദിച്ചു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് സംസാരം ഉണ്ടായി. ഈ സമയം റാം പ്രിന്‍സിപ്പല്‍ ക്യാബിനില്‍ ഉണ്ടായിരുന്നില്ല. അവസാന നിമിഷം നിതിനുമായി ഒരു സംസാരവും ഉണ്ടായിരുന്നില്ല. ഒരു മാസം മുന്നേ അധിക്ഷേപിച്ചു എന്നാണ് റാമിനെതിരായ ആരോപണം. പ്രിന്‍സിപ്പല്‍ കൃത്യമായ കാര്യങ്ങള്‍ രക്ഷിതാക്കളെ ബോധിപ്പിച്ചില്ല. അങ്ങനെയെങ്കില്‍ രക്ഷിതാക്കള്‍ ഇത്തരത്തില്‍ പരാതി നല്‍കില്ലായിരുന്നു. ജാതി അധിക്ഷേപം ഇല്ലെന്ന് മറ്റ് കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് പോയ ശേഷമാണ് നിതിന്‍ ആത്മഹത്യ ചെയ്തത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട് – ഡോ. റാമിന്റെ അഭിഭാഷകര്‍ വാദിച്ചു.എന്നാല്‍, റാമുമായി പ്രശ്‌നങ്ങള്‍ ഉണ്ടായ കാര്യം പ്രിന്‍സിപ്പിലിന് മുന്നില്‍ നിതിന്‍ പറഞ്ഞിട്ടുണ്ടെന്നും നിതിന്‍ സിമ്പതിക്ക് വേണ്ടി ചാടിയതാണെന്ന് റാം പറഞ്ഞതായി സഹപാഠിയുടെ മൊഴിയുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ലതയെക്കൊണ്ട് പരാതി കൊടുപ്പിച്ചത് റാമെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

Nithinrajcase

Next TV

Related Stories
പരാതികളില്ല, വിവാദങ്ങളില്ല! മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ താമസം തുടങ്ങുന്നു

Apr 23, 2026 05:27 PM

പരാതികളില്ല, വിവാദങ്ങളില്ല! മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ താമസം തുടങ്ങുന്നു

പരാതികളില്ല, വിവാദങ്ങളില്ല! മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ താമസം...

Read More >>
സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

Apr 23, 2026 03:13 PM

സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് 2പേർക്ക് കൂടി...

Read More >>
‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

Apr 23, 2026 02:59 PM

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ...

Read More >>
‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

Apr 23, 2026 02:40 PM

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി...

Read More >>
ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Apr 23, 2026 02:29 PM

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട്...

Read More >>
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്

Apr 23, 2026 02:17 PM

പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്

പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറക്കല്‍ വിവാദം; കോഴിക്കോട് ഡിസിസി നിയമ...

Read More >>
Top Stories

News Roundup