ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്

ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്
Apr 24, 2026 12:16 PM | By sukanya

കണ്ണൂർ: ഏഴോം: വടക്കന്‍ കേരളത്തിൻ്റെ കുട്ടനാടെന്നാണ് ഏഴോം പ്രദേശം അറിയപ്പെടുന്നത്. കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന കൈപ്പാട് പ്രതേകതയാണ്. കൈപ്പാട് കൃഷിയുടെ തുടക്ക പ്രവർത്തനമായ കൂന എടുക്കലിന് യന്ത്രമില്ല എന്ന കർഷകരുടെ ആവലാതിയ്ക്കു ഒരു പരിഹാരമായി ഇത്തവണ ഏഴോം അകത്തെകൈ കൈപ്പാടിൽ മിനി ഹിറ്റാച്ചി ഉപയോഗിച്ചാണ് കൂന എടുക്കൽ പ്രക്രിയ നടക്കുന്നത്.ഇത്തരത്തിൽ കൂനയൊരുക്കുമ്പോൾ കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട് കൈപ്പാട് നന്നായി ഉണങ്ങിയിക്കണം, മഴ പെയ്താൽ തന്നെ വെള്ളം കനാലിലേക്ക് സുഗമമായി ഒഴുകി പോകേണ്ട ഇടച്ചാലുകളും, കൈത്തോടുകളും നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണ്ടതാണ് .

ഹിറ്റാച്ചിയെ കൂടാതെ മുൻ പഞ്ചായത്ത് പ്രസി പ്രസിഡന്റും പ്രമുഖ കർഷകനുമായ പി ഗോവിന്ദന്റെ നേതൃത്വത്തിലാണ് കൈപ്പാട് കൃഷിക്ക് കൂനയൊരുക്കൽ നടക്കുന്നത്.അഞ്ചോളം കർഷകരും കൂനയൊരുക്കാനായി രംഗത്തുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ കാലങ്ങളായി കൈപ്പാട് കൃഷി പണിക്കായി ഉണ്ടായിരുന്നുവെങ്കിലും കേന്ദ്ര ഗവൺമെന്റ് തൊഴിലുറപ്പ് പദ്ധതിൽ വരുത്തിയ മാറ്റങ്ങൾ കാരണം അവർക്ക് കൈപ്പാട് കൃഷിയിലെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുയാണ് ഇത് കർഷകരെ ഏറെ ബാധിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖല ഗവേഷണകേന്ദ്രത്തിലെ പ്രൊഫസറും ഗവേഷണം കെന്ത്രം മേധാവിയുമായ ഡോ . വനജ , ടി . യുടെ പദ്ധതിയിലാണ് യന്ത്രവത്കരണ പരീക്ഷണങ്ങൾ നടക്കുന്നത്.ഉപ്പുവെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റവും വേലിയിറക്കവുമെന്ന പ്രകൃതിദത്ത താളം പിന്തുടർന്ന് കൃഷി നടത്തുന്ന രീതിയാണ് കൈപ്പാട് കൃഷി. നെൽ കൃഷിയും തുടർന്നുള്ള കാലയളവിൽ മത്സ്യ കൃഷിയും നടക്കുന്നത് ഈ സംവിധാനത്തിൻ്റെ പ്രത്യേകതയാണ്. ഉപ്പുരസമുള്ള മണ്ണിൽ എല്ലാത്തരം നെൽവിത്തുകളും വളരാനാകില്ല. അത്തരം വാതാവരത്തിൽ തന്നെ പൊരുത്തപ്പെടുന്ന പ്രത്യേക ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെ കൃഷിയിടങ്ങൾ തിരഞ്ഞെടുക്കുന്നത് മണ്ണിൻ്റെ സ്വഭാവം മുൻനിർത്തിയാണ്.

കൈപ്പാടിലെ പ്രത്യേക നെൽകൃഷി രീതികൾ

അറബികടലിൻ്റേയും അനേകം പുഴകളുടേയും സാമീപ്യവും, കൈപ്പാട് നെൽകൃഷിഭൂമിയെ ഉപ്പു ലവണമുള്ളതും തദ്വാര സാധാരണ നെൽകൃഷിഭൂമിയിൽ നിന്നും വേറിട്ട ഇനങ്ങളുടെ ഉപയോഗത്തിനും, വ്യത്യസ്‌ത കൃഷിരീതികൾ അവലംബിക്കുന്നതിനും വഴിതെളിയിച്ചു. ദിവസത്തിൽ രണ്ട് പ്രാവിശ്യം വേലിയേറ്റവും വേലിയിറക്കവും വഴി ഓരു ജലം കയറി ഇറങ്ങുന്ന കൈപ്പാടിൽ നെൽകൃഷി ഒരു പ്രത്യേക രീതിയിലാണ് ചെയ്യുന്നത്. ഉപ്പ് ലവണം കുറവുള്ള ജൂൺ- ഒക്ടോബർ മാസങ്ങളിൽ നെൽകൃഷിയും. ഉപ്പ് ലവണം അധികരി ക്കുന്ന നവംബർ- ഏപ്രിൽ മാസങ്ങളിൽ മത്സ്യകൃഷിയും ചെയ്‌തു വരുന്നു.


* നിലമൊരുക്കൽ (കുന/കുതിര് എടുക്കൽ)

കൈപ്പാടിൽ എല്ലായ്പോഴും ഉപ്പ് വെള്ളത്തിൻ്റെ ഒഴുക്ക് ഉള്ളതിനാൽ നെൽകൃഷിയുടെ ആദ്യഘട്ടത്തിൽ പാടം ഉണക്കേണ്ടതുണ്ട്. ഉപ്പ് വെള്ളം കൈപ്പാടിൽ നിന്ന് വാർത്ത് സ്ഥലം ഒരുമാസം ഉണങ്ങാൻ അനുവദിക്കുന്നു.ശേഷം 45 സെ മീ വ്യാസവും 60സെ.മീ ഉയരവുമുള്ള ചെറിയ കൂനകൾ എടുക്കുന്നു ജൂൺ ആദ്യം, കാലവർഷത്തിൽ പെയ്യുന്ന ഒന്ന് രണ്ട് ദിവസത്തെ മഴയോടെ കൂനയുടെ മുകളിലുള്ള ഉപ്പ് ലവണം മഴവെള്ളത്തിൽ താഴേക്ക് ഒലിച്ചിറങ്ങുന്നു കൂനയ്ക്ക് മുകളിലുള്ള മണ്ണ് ഉപ്പ് ലവണം കുറഞ്ഞ് വിത്തുവിതക്കാൻ പാകമാകുന്നു. കൂനകൾക്കിടയിൽ ഉപ്പ്ലവണം അടിഞ്ഞുകൂടുന്നു. മഴവെള്ളം അളവിലധികം കൈപ്പാടിൽ നിറയുമ്പോൾ പുഴയ്ക്കും കൈപ്പാടിനും ഇടയിൽ സ്ഥാപിച്ചിട്ടുള്ള കണ്ടികൾ പൂർണ്ണ മായി തുറന്നുവിടുന്നു. ഇതു മുതൽ കൊയ്ത്ത് വരെ വേലിയേറ്റവും വേലിയിറക്കവും വഴി കയറി ഇറങ്ങുന്ന വെള്ളത്തിന് നിയന്ത്രണം ഉണ്ടാവില്ല.

* വിത്ത് മുളപ്പിക്കലും കൂനഞാറ്റടി തയ്യാറാക്കലും

ജൂണിൽ മഴ കിട്ടിയ ഉടനെ കൈ കൈപ്പാട് നെല്ലിനങ്ങളുടെ വിത്ത് 24 മണിക്കൂർ വെള്ള ത്തിൽ കുതിർത്ത് വെക്കുന്നു. അതിന്നു ശേഷം കുതിർന്ന വിത്ത് ചണചാക്കിൽ കെട്ടി വെക്കുകകയോ, നിലത്തിട്ട് വാഴയിലകൊണ്ട് മൂടി വെക്കുകയോ ചെയ്യുന്നു

മഴപെയ്‌ത്, കൂനകളിലെ ഉപ്പ് ലവണം ഒലിച്ച് താഴെ ഇറങ്ങിയതിനുശേഷം, കൂനകളുടെ മുകൾഭാഗം ചെറുതായി തട്ടി നിരത്തി അതിനുമുകളിൽ മുളപ്പിച്ചവിത്ത് വിതച്ച് ചളികൊണ്ട് മൂടുന്നു ഇതാണ് കൂനഞാറ്റടി ഉപ്പ് ലവണം പൊതുവെ കൂടുതലുള്ള സ്ഥലങ്ങളിലാണ് കൂനഞാറ്റടി തയ്യാറാക്കുന്നത്. ഉപ്പ് ലവണം കുറവുള്ള സ്ഥലങ്ങളിൽ ഉഴുത കൈപ്പാടിൽ മുളപ്പിച്ച വിത്ത് വിതക്കുകയോ, ഞാറ്റടി തയ്യാറാക്കി പഠിച്ചു നടുകയോ ചെയ്യാ കൈപ്പാടിന് പുറത്ത് തയ്യാറാക്കി

കൂന കൊത്തിച്ചാടൽ

40-45 ദിവസം പ്രായമായ ഞാറുകൾക്ക് ക്ഷതം പറ്റാത്തരി തിയിൽ കൊത്തിയിളക്കുന്നു ശേഷം, ഞാറുകൾ നിരത്തുന്നു ജൂലായ് അവസാനത്തോടെ കൊത്തിച്ചാടലും നിരത്തലും അവസാനിക്കും. ഇതിനുശേഷം കൊയ്ത്തല്ലാതെ വേറൊന്നും കൈപ്പാട് കൃഷിയ്ക്കാവശ്യമായി വരുന്നില്ല കളകുറവായതിനാൽ കളനിവാരണവും വേണ്ടതില്ല.

* വിള പരിപാലനം

യാതൊരുവിധ രാസവളപ്രയോഗമോ, രാസസസ്യസംരക്ഷണ നടപടികളോ, പുറമെ നിന്നുള്ള ജൈവവളപ്രയോഗമോ ഇവിടെ നടത്തേണ്ടതില്ല എന്നതാണ് കൈപ്പാട് ആവാ സവ്യവസ്ഥയുടെ പ്രത്യേകത അതുകൊണ്ട് തന്നെ ഈ മേഖലയിൽ നിന്നും ലഭിക്കുന്ന അരി തികച്ചും ജൈവ ഉൽപ്പന്നമാണ് അതുപോലെ തന്നെ രണ്ടാം വിള സമയത്തെ മത്സ്യകൃഷിയിലും യാതൊരു വിധ പ്രയോഗവും ചെയ്യുന്നില്ല കൈപ്പാട് ഭൂമിയുടെ

ജൈവസംപുഷ്‌ടതയുടേയും തദ്വാര ഉൽപ്പാദന മികവിൻ്റേയും ഗുണംഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ട് വഴി കർഷകർക്ക് സബ്സിഡി കൃഷിഭവൻ മുഖേന നൽകുന്നു. യുവ തലമുറയെ കൈപ്പാട് കൃഷിയിലേക്ക് ആകർഷിക്കാൻ പഞ്ചായത്തും കൃഷിവകുപ്പും മുന്നോട്ട് വരുന്നുണ്ടെങ്കിലും കൈപ്പാട് കൃഷിയിൽ കൂടുതൽ യന്ത്രവൽക്കരണം സാധ്യമാകുകയാണെങ്കിൽ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ സാധ്യമാകുമെന്ന് കർഷകർ പറയുന്നു. ഗുണമേൻമ കൊണ്ട് ഭൗമസൂചികയിലിടം നേടിയ ഏഴോം നെല്ലിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഓഷധ ഗുണവും പോഷക മൂല്യവും ഉള്ള അരിയാണ് ഏഴോം കൈപ്പാട് അരി. അതുകൊണ്ടുതന്നെ ആവശ്യക്കാർ ഏറെയാണ്.


.

Kannur

Next TV

Related Stories
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 04:55 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

Apr 24, 2026 04:44 PM

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം...

Read More >>
പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

Apr 24, 2026 04:35 PM

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ...

Read More >>
വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

Apr 24, 2026 03:45 PM

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ...

Read More >>
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

Apr 24, 2026 03:24 PM

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍...

Read More >>
സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

Apr 24, 2026 02:58 PM

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്...

Read More >>
Top Stories










News Roundup