ഇരിട്ടി: ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികന്‍ ബ്ലാത്തൂര്‍ സ്വദേശി യദു (26) ആണ് മരിച്ചത്.ഗുരുതമായി പരിക്കേറ്റ സഹയാത്രികനായിരുന്ന യദുവിന്റെ സുഹൃത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴിച്ച രാവിലെ 9.30 യോടെ ഇരിക്കൂര്‍ സിദ്ധിഖ് നഗറിന് സമീപത്തായിരുന്നു അപകടം. ചെങ്കല്ലുമായി പോകുകയായിരുന്ന ലോറി ബൈക്കിലിടിച്ചാണ് അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Accidentirikkoor




































