വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്
Jun 24, 2026 02:29 PM | By Remya Raveendran

കൊച്ചി:  വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കത്തിന്റെ തുടക്കം വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത്. 18 വർഷങ്ങൾക്ക് മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത്. 2008ൽ പ്രൊപ്പോസൽ വിഎസ് സർക്കാർ അംഗീകരിച്ചെന്ന് സർക്കാർ രേഖകൾ. തുടർ നടപടി ആവശ്യപ്പെട്ട് നികുതി സെക്രട്ടറി എക്സൈസ് കമ്മിഷണർക്ക് കത്ത് നൽകി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നീക്കം വിവാ​ദമായതിനിടെയാണ് രേഖകൾ പുറത്തുവന്നത്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. മദ്യ കമ്പനിയായ ബക്കാർഡിയുടെ അപേക്ഷ സ്വീകരിച്ച് അതിവേഗത്തിലാണ് തീരുമാനം വന്നതെന്നും അഴിമതിക്ക് വേണ്ടിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണ പക്ഷത്ത് നിന്ന് ആവശ്യം ഉയർന്നതിന് പിന്നാലെ ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കി. എന്നാൽ സഭയ്ക്ക് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലും പ്രതിപക്ഷം അഴിമതി ആരോപണം ആവർത്തിച്ചു.അടിയന്തിര പ്രമേയ നോട്ടീസ് നിരാകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനത്തിൽ അഴിമതി ആരോപിച്ചത്. ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

Content Highlight: Bacardicompany

Next TV

Related Stories
പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

Jun 24, 2026 04:53 PM

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും...

Read More >>
കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

Jun 24, 2026 04:18 PM

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍...

Read More >>
സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Jun 24, 2026 03:58 PM

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

Jun 24, 2026 03:25 PM

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും...

Read More >>
ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

Jun 24, 2026 02:57 PM

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും...

Read More >>
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

Jun 24, 2026 02:43 PM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി...

Read More >>
Top Stories

News Roundup

Entertainment News