കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു

കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു
Apr 26, 2026 02:21 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ വൈദ്യുതി ഉപഭോഗവും കൂടുന്നു. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ പ്രതിദിന ഉപഭോഗത്തില് നേരിയ കുറവ് വന്നു. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില് ഇന്നലെ ഇത് 115 ദശലക്ഷം യൂണിറ്റായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

കനത്തചൂടില്‍ കേരളം ഇരുട്ടിലാകുമോ എന്നതാണ് മറ്റൊരു ആശങ്ക. വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. പതിനഞ്ച് മിനിട്ട് മുതല്‍ 20 മിനിട്ട് വരെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാണ് വൈകിട്ടത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യം കെഎസ്ഇബി നേരിടുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യം വര്‍ധിച്ചതോടെ ദേശീയ തലത്തില്‍ വൈദ്യുതി വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ അര മണിക്കൂര്‍ പ്രഖ്യാപിത ലോഡ് ഷെഡിംഗിലേക്ക് സംസ്ഥാനം നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

മുന്നറിയിപ്പില്ലാത്ത പവര്‍ക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും പ്രതിഷേധവും ഉയരുന്നു. ഇന്നോ നാളെയോ ആയി പ്രതിസന്ധി പരിഹരിക്കാനാകും എന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. കൂടുതല്‍ വിലയ്ക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങുക എന്നതാണ് ഇനി ഏക പോംവഴി. അങ്ങനെ വരുമ്പോള്‍ കറന്റ് ബില്ല് കൂടുമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളും ബാക്കിയാണ്.

Electricityusag

Next TV

Related Stories
മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

Apr 26, 2026 04:38 PM

മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ്...

Read More >>
ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

Apr 26, 2026 03:54 PM

ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ...

Read More >>
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

Apr 26, 2026 03:19 PM

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ...

Read More >>
നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Apr 26, 2026 03:01 PM

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം...

Read More >>
തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

Apr 26, 2026 02:52 PM

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ്...

Read More >>
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

Apr 26, 2026 02:12 PM

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന്...

Read More >>
Top Stories

News Roundup