പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു
Apr 27, 2026 02:44 PM | By Remya Raveendran

തൃശൂര്‍: പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പത്തുവര്‍ഷം മുന്‍പ് 2015 ജൂലൈ 24-നാണ് ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു അച്ചാടന് ഹൃദയം മാറ്റിവെച്ചത്. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന അച്ചാടന് 47-ാം വയസിലാണ് ഹൃദയം മാറ്റിവെച്ചത്. തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യുവിന് വെച്ചത്. അന്ന് തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു.അവയവദാനവും അതിനുളള സാഹചര്യങ്ങളും സൗകര്യങ്ങളും കാര്യമായി ലഭ്യമല്ലാതിരുന്ന കാലത്ത് ശസ്ത്രക്രിയ്ക്കായി ഹൃദയം നാവികസേനയുടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്നത് വലിയ വാര്‍ത്തയായിരുന്നു. 2015-ലാണ് മാത്യു അച്ചാടനെ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ്‌കമരണം സംഭവിച്ച യുവ അഭിഭാഷകന്‍ നീലകണ്ഠ ശര്‍മയുടെ ഹൃദയം മാറ്റിവയ്ക്കാന്‍ തീരുമാനമാവുകയായിരുന്നു.

എന്നാല്‍ ഹൃദയം റോഡിലൂടെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് എത്തിക്കുക എന്നത് മുന്നിലെ പ്രതിസന്ധിയായി. ഇതോടെ അന്നത്തെ എംഎല്‍എ ഹൈബി ഈഡന്‍ വഴി ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടു. പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയോടെ ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ നല്‍കാന്‍ നേവി തീരുമാനിക്കുകയായിരുന്നു. 35 മിനിറ്റ് കൊണ്ട് ഹൃദയം കൊച്ചിയില്‍ എത്തിച്ചു. കേരളത്തില്‍ വ്യോമമാര്‍ഗമുളള ആദ്യ അവയവം എത്തിക്കലായിരുന്നു അത്.

Mathewachayan

Next TV

Related Stories
ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550 തീർത്ഥാടകർ

Apr 27, 2026 04:42 PM

ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550 തീർത്ഥാടകർ

ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550...

Read More >>
ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു

Apr 27, 2026 04:17 PM

ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു

ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Apr 27, 2026 04:13 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ...

Read More >>
തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.അടുത്ത വര്‍ഷം ഏപ്രില്‍ 17നാണ് പൂരം

Apr 27, 2026 03:25 PM

തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.അടുത്ത വര്‍ഷം ഏപ്രില്‍ 17നാണ് പൂരം

തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.അടുത്ത വര്‍ഷം ഏപ്രില്‍ 17നാണ്...

Read More >>
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

Apr 27, 2026 03:00 PM

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ...

Read More >>
മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ

Apr 27, 2026 02:31 PM

മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ

മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ്...

Read More >>
Top Stories