കണ്ണൂര്‍ : പയ്യന്നൂരില്‍ വീട്ടുവളപ്പില്‍ നിന്നും മൂര്‍ഖനെ പിടികൂടി. വിറകുപുരയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. അരവഞ്ചാല്‍ സ്വദേശി അസൈനാരുടെ വീട്ടിലായിരുന്നു പാമ്പ്. സ്‌നേക്ക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.വീടിനോട് ചേർന്ന വിറകുപുരയിൽ കയറിയ കൂറ്റൻ മൂർഖൻ പാമ്പിനെ മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ പിടികൂടി. സ്നേക്ക് റെസ്‌ക്യൂർ അനീഷ് ഏച്ചിലാംപാറയും എം.വി. സുരേഷും നേതൃത്വം നൽകിയ സംഘമാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. അസിനാർ അരവഞ്ചാലിന്റെ വീടിനോട് ചേർന്ന വിറകുപുരയ്ക്കുള്ളിലാണ് പാമ്പ് കയറി കൂടിയത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സംഘം ഏറെ നേരം തെരച്ചിൽ നടത്തിയ ശേഷമാണ് പാമ്പിനെ കണ്ടെത്തിയത്.വിറകുപുരയ്ക്ക് അടിയിലെ മാളത്തിലേക്ക് കയറിയിരുന്ന പാമ്പിനെ പുറത്തെടുക്കാൻ മാളത്തിൽ വെള്ളം നിറച്ചതോടെ പാമ്പ് പുറത്തേക്ക് വന്നപ്പോൾ സംഘാംഗങ്ങൾ അത് പിടികൂടുകയായിരുന്നു.
പ്രദേശത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നതിനാൽ കൂറ്റൻ മൂർഖൻ പാമ്പിന്റെ സാന്നിധ്യം നാട്ടുകാരിൽ ആശങ്ക പരത്തിയിരുന്നു. പിടികൂടിയതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി.
Payyannursnake







































