ചിക്കന്‍ കറിയിൽ കോഴി തൂവലും ചോരയും; ചപ്പാത്തിയില്‍ പാറ്റ; മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി

ചിക്കന്‍ കറിയിൽ കോഴി തൂവലും ചോരയും; ചപ്പാത്തിയില്‍ പാറ്റ; മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി
May 2, 2026 04:02 PM | By Remya Raveendran

മൈസൂരു : മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന സ്ഥാപനം പൂട്ടി. കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സും റദ്ദാക്കി. കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.മെസില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മെസിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്വീകരിച്ച നടപടികള്‍ കെ.സി. വേണുഗോപാലിനെ അറിയിക്കുകയും ചെയ്തു.അതേസമയം, മെസ് സംവിധാനം പൂര്‍വസ്ഥിതിയിലാകുന്നതുവരെ വിദ്യാര്‍ഥികളോട് നാട്ടില്‍ തുടരാന്‍ കോളജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളും മാറ്റിവെച്ചു. മെസ് സംവിധാനം പൂര്‍ണതോതില്‍ എത്തിയിട്ട് ക്ലാസുകള്‍ ആരംഭിക്കാം എന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളും മാറ്റിവെച്ചു.

നഴ്‌സിങ്ങ് ഹോസ്റ്റലുകളില്‍ ഭക്ഷണമെത്തിക്കുന്ന ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന മലയാളി സ്ഥാപനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമെന്ന പരാതിയാണ് ഉയര്‍ന്നത്. ചിക്കന്‍ കറിയില്‍ നിന്ന് കോഴി തൂവലും ചോരയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്കും പാറ്റയെയും കിട്ടിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികള്‍ മെസ് നടത്തിപ്പുകാരായ മലയാളികളോട് സംസാരിക്കുന്നതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു.

മൈസൂരുവിലെ അഞ്ചു കോളജുകളിലേക്ക് ആണ് ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന സ്ഥാപനം ഭക്ഷണം നല്‍കുന്നത്. അഞ്ചു കോളജുകളിലെ വിദ്യാര്‍ഥികളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് 80,000 രൂപ മെസ് ഫീസ് നല്‍കിയാണ് വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. ഇന്റേണല്‍ മാര്‍ക്കിനെ ബാധിക്കും എന്നതിനാല്‍ കുറച്ചുകാലമായി അവഗണന സഹിക്കുകയായിരുന്നു എന്നും പറയുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍  കഴിച്ച് പല വിദ്യാര്‍ഥികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.

Mysoornurcinghostelfood

Next TV

Related Stories
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനങ്ങളോടുള്ള തുറന്ന വെല്ലുവിളി: കെ .സുധാകരൻ .എം .പി

May 2, 2026 05:26 PM

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനങ്ങളോടുള്ള തുറന്ന വെല്ലുവിളി: കെ .സുധാകരൻ .എം .പി

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനങ്ങളോടുള്ള തുറന്ന വെല്ലുവിളി: കെ .സുധാകരൻ .എം...

Read More >>
താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

May 2, 2026 03:12 PM

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ...

Read More >>
ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

May 2, 2026 03:00 PM

ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

ഇരിട്ടി കിളിയന്തറയിൽ വൻ തീ...

Read More >>
നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

May 2, 2026 02:53 PM

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട...

Read More >>
വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

May 2, 2026 02:49 PM

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി...

Read More >>
പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്

May 2, 2026 02:36 PM

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന്...

Read More >>
Top Stories

News from Regional Network

Entertainment News