കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല
May 4, 2026 03:05 PM | By Remya Raveendran

തിരുവനന്തപുരം :   കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല. മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്. 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയിഷ പോറ്റിയിൽ തുടങ്ങി, പല സിപിഐഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്. തളിപ്പറമ്പിൽ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതക്കെതിരായി ശബ്ദം ഉയർത്താൻ പാർട്ടിക്കുള്ളിൽ ആരുമുണ്ടായില്ല. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു.വാസ്തവത്തിൽ ധർമ്മടത്തെ എംഎൽഎ അബ്ദുൽ റഷീദ് ആണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാനില്ല. ഹൈക്കമാൻഡ് തീരുമാനിക്കും. തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിഐപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Rameshchennithala

Next TV

Related Stories
യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ

May 4, 2026 05:37 PM

യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ

യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി

May 4, 2026 05:32 PM

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം...

Read More >>
ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

May 4, 2026 04:29 PM

ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക്...

Read More >>
തോറ്റ് തോപ്പിയിട്ട് കേരള കോൺ​ഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി: ഇനി ഭാവി എന്ത്?

May 4, 2026 03:59 PM

തോറ്റ് തോപ്പിയിട്ട് കേരള കോൺ​ഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി: ഇനി ഭാവി എന്ത്?

തോറ്റ് തോപ്പിയിട്ട് കേരള കോൺ​ഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി: ഇനി ഭാവി...

Read More >>
ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

May 4, 2026 02:17 PM

ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും...

Read More >>
വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

May 4, 2026 02:08 PM

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച്...

Read More >>
Top Stories

News Roundup