‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ
May 7, 2026 02:31 PM | By Remya Raveendran

പേരാവൂർ:   നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്തി എൽഡിഎഫ് യോഗം. പേരാവൂരിൽ മത്സരിപ്പിച്ചതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ. മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ജയിക്കില്ലെന്ന് എല്ലാവർക്കും അറിയായിരുന്നു. എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവർ അതൃപ്‌തി രേഖപ്പെടുത്തി.അതേസമയം രാഷ്ട്രീയ പാർട്ടികൾ അവരുടേതായ പാർട്ടി യോഗങ്ങൾ ചേരുമെന്ന്ജോസ് കെ മാണി വ്യക്തമാക്കി. അതിനു ശേഷം വിശദമായ കാര്യങ്ങൾ മുന്നണി യോഗത്തിൽ ചർച്ചയാകും. ജൂൺ 15 നു ശേഷം ഇടതു മുന്നണി യോഗം ചേരും. കേരള കോണ്ഗ്രസ് എമ്മിൽ ജയ പരാജയങ്ങൾ ഉണ്ടാകും. വീഴ്ച്ച ഉണ്ടായത് പരിശോധിക്കും. അത് മാറ്റി മുന്നോട്ട് പോകും. പാർട്ടി പിളർന്നപ്പോഴും പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടിട്ടുണ്ട്.ഒറ്റക്കെട്ടായിട്ടാണ് ഇടതു പക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ വ്യക്തികളെയോ പറയേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ് ജോസഫിന്റെ ക്ഷണം ജോസ് കെ മാണി തള്ളി. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. ശക്തമായി തിരിച്ചുവരും. പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളും ജോസഫ് വിഭാഗത്തെ ക്ഷണിച്ചിരുന്നു. ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരുതിയാണ് ഇപ്പോൾ ക്ഷണിക്കുന്നത്.ഞങ്ങൾക്ക് ഒരു പ്രതിസന്ധിയുമില്ല. അണികൾ അവിടെത്തന്നെയുണ്ട്. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ തീരുമാനമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kkshailajateacher

Next TV

Related Stories
അഴീക്കോട് തോറ്റ ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാൻ. എസ്ഡിപിഐ

May 7, 2026 03:36 PM

അഴീക്കോട് തോറ്റ ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാൻ. എസ്ഡിപിഐ

അഴീക്കോട് തോറ്റ ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാൻ....

Read More >>
പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

May 7, 2026 02:50 PM

പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു...

Read More >>
ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്

May 7, 2026 02:37 PM

ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്

ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ...

Read More >>
ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി സതീശൻ

May 7, 2026 02:16 PM

ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി സതീശൻ

ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി...

Read More >>
ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

May 7, 2026 02:11 PM

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം...

Read More >>
കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

May 7, 2026 01:58 PM

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം...

Read More >>
Top Stories

News Roundup