വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്
Jun 11, 2026 01:58 PM | By Remya Raveendran

കണ്ണൂര്‍ :   മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ഒഴിവാക്കി.വിശദമായ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്ന് കെഎസ്‌യു പ്രതികരിച്ചു. വീണാ ജോര്‍ജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കേസില്‍ ജയിലില്‍ കിടന്ന കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആവശ്യപ്പെട്ടു. കരിങ്കൊടി പ്രതിഷേധത്തിനിടെ മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. ഫെബ്രുവരി 25-നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം.വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആര്‍. കേസില്‍ അതുല്‍ എംസി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. നിലവില്‍ ഇവര്‍ ജാമ്യത്തിലാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.

Content Highlight: Veenageorge

Next TV

Related Stories
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

Jun 11, 2026 11:18 PM

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച...

Read More >>
ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

Jun 11, 2026 10:37 PM

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം ...

Read More >>
വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

Jun 11, 2026 05:26 PM

വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ...

Read More >>
തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

Jun 11, 2026 03:46 PM

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി....

Read More >>
കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

Jun 11, 2026 03:39 PM

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ...

Read More >>
പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

Jun 11, 2026 03:27 PM

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും...

Read More >>
Top Stories

News Roundup

GCC News

Entertainment News