സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി ഇന്നു രാവിലെ ഒൻപതിനു ശേഷം നിലവില്‍വരും.
അതിനു മുമ്പ് യാത്ര ചെയ്യുന്ന സ്ത്രീകള്‍ പണം നല്കി ടിക്കറ്റ് എടുക്കണം. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷമേ പദ്ധതി നടപ്പില്‍ വരുകയുള്ളൂ.
സൗജന്യയാത്ര ചെയ്യുന്ന സ്ത്രീയാത്രക്കാര്‍ സീറോ മൂല്യമുള്ള സൗജന്യ ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപവരെ പിഴ അടയ്ക്കേണ്ടിവരും.
ടിക്കറ്റ് നൽകാത്ത കണ്ടക്ടര്‍ക്കെതിരേയും നടപടി ഉണ്ടാകും.
Content Highlight: Thiruvananthapuram






































