സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938 സ്ത്രീകൾ

സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938 സ്ത്രീകൾ
Jun 16, 2026 12:14 PM | By sukanya

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്നലെ ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകൾ. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആർ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രികരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായത്. മുൻ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 13,29,938 ആയി ഉയർന്നു. അതായത് 7 ലക്ഷത്തിൽ നിന്ന് 14 ലക്ഷത്തിലേക്കാണ് ഈ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ മാറ്റം. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയെക്കാൾ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ അധികമായി യാത്ര ചെയ്തത്.

ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യ ദിനത്തിൽ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തിൽ മാത്രം 2,20,49,159 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമെന്നാണ് കെ എസ് ആർ ടി സി യുടെ വിലയിരുത്തൽ.

Content Highlight: Thiruvananthapuram

Next TV

Related Stories
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jun 16, 2026 05:11 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ്...

Read More >>
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ മുരളീധരന്‍

Jun 16, 2026 03:33 PM

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ മുരളീധരന്‍

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ...

Read More >>
വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി

Jun 16, 2026 03:27 PM

വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി

വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി...

Read More >>
വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

Jun 16, 2026 03:00 PM

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ...

Read More >>
ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

Jun 16, 2026 02:29 PM

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന്...

Read More >>
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

Jun 16, 2026 02:02 PM

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ...

Read More >>
Top Stories

News Roundup

Entertainment News