ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും
Jun 22, 2026 01:22 PM | By sukanya

​ഇരിട്ടി: കണ്ണൂർ ഇരിട്ടി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളിയും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സമയബന്ധിതമായ ഇടപെടലിലൂടെ മൂന്ന് പേർ ചേർന്ന് യുവതിയുടെ ജീവൻ തിരിച്ചുപിടിക്കുകയായിരുന്നു.

പാലത്തിന് മുകളിൽ നിന്നും യുവതി പുഴയിലേക്ക് ചാടുന്നത് ഇതുവഴി വന്ന ഒരു ലോറി ഡ്രൈവറാണ് ആദ്യം കണ്ടത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ ഇദ്ദേഹം ബഹളം വെക്കുകയും ആളുകളെ കൂട്ടിവിളിക്കുകയുമായിരുന്നു. ലോറി ഡ്രൈവറുടെ വിളി കേട്ട്, സമീപത്ത് നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഒരു യുവാവ് ഒട്ടും മടിക്കാതെ പുഴയിലേക്ക് എടുത്തുചാടി.

​യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അവശതയിലായി. ഈ സമയം പാലത്തിന് മുകളിലൂടെ പോവുകയായിരുന്ന ഒരു നാട്ടുകാരനും സാഹസികമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരും ചേർന്ന് യുവതിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

​തുടർന്ന് ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ യുവതിയെയും, രക്ഷാപ്രവർത്തനത്തിനിടയിൽ അവശനായ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ലോറി ഡ്രൈവർ, ഇതര സംസ്ഥാന തൊഴിലാളിയെയും നാട്ടുകാരന്റെയും ധീരതയെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.

Content Highlight: iritty

Next TV

Related Stories
വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

Jun 22, 2026 02:47 PM

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന്...

Read More >>
നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

Jun 22, 2026 02:39 PM

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ...

Read More >>
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം സഭയിൽ; മുഹമ്മദ് റിയാസ് എംഎൽഎ നോട്ടീസ് നൽകി

Jun 22, 2026 02:31 PM

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം സഭയിൽ; മുഹമ്മദ് റിയാസ് എംഎൽഎ നോട്ടീസ് നൽകി

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം സഭയിൽ; മുഹമ്മദ് റിയാസ് എംഎൽഎ നോട്ടീസ്...

Read More >>
‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

Jun 22, 2026 02:16 PM

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’;...

Read More >>
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Jun 22, 2026 02:00 PM

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന്...

Read More >>
സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

Jun 22, 2026 12:54 PM

സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

സംസ്ഥാനത്ത് ഈ വർഷം 28%...

Read More >>
Top Stories

News Roundup

Entertainment News