കൊല്ലം : കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചു. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി.രാജു സിന്ധ്യ പി.നായർ ദമ്പതികളുടെ മകൻ നവനീത് ആർ.എസ് നായർ (14) ആണ് മരിച്ചത്.
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്പോഴാണ് അപകടം. മടത്തറ കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം.
സ്വകാര്യ ബസ് ഇവരെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
Content Highlight: Accident
















.jpeg)
.jpeg)




















