ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി

ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി
Jun 30, 2026 11:41 AM | By sukanya

ഇരിട്ടി : ആറളം വന്യജീവി സങ്കേതം പശ്ചിമഘട്ടമലനിരകളിലെ കൂണ്‍ വൈവിധ്യകേന്ദ്രമെന്ന പദവിയിലേക്കും. ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും സംയുക്തമായി നടത്തിയ മാംക്രോ ഫംഗല്‍ സർവേയില്‍ 215 ഇനം കൂണുകളെയാണ് കണ്ടെത്തിയത്.

ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി നടത്തിയ സർവേയിലാണ് അപൂർവ കൂണുകള്‍ ഉള്‍പ്പടെയുള്ളവയെ കണ്ടെത്തിയത്. ഇതോടെ കൂണ്‍ വൈവിധ്യത്തിലെ സംസ്ഥാനത്തെ പ്രധാന ഹോട്ട് സ്പോട്ടായി ആറളം മാറിയിരിക്കുകയാണ്.

മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയിലെ മൈക്രോ ബയോളജിസ്റ്റ് എം.ടി. ഹരികൃഷ്ണൻ, ഫോറൻസിക് സർജൻ ഡോ. ജിനു മുരളീധരൻ, ഗവേഷകരായ ഡോ. ശീതള്‍ ചൗധരി, ഡോ. ആഷിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. മൂന്നു ദിവസങ്ങളായി നടന്ന സർവേയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൈക്രോ ബയോളജിസ്റ്റുകള്‍, ഗവേഷകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികള്‍, ഫോട്ടോഗ്രാഫർമാർ, കൂണ്‍ പ്രേമികള്‍ എന്നിവരുള്‍പ്പെടെ മുപ്പതിലധികം പേർ പങ്കെടുത്തു.

കണ്ണൂർ ജില്ലയിലെ വാക്ക് വിത്ത് വിസി എൻജിഒയിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ആറളം വൈല്‍ഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.

ഫംഗസ് വൈവിധ്യത്തെക്കുറിച്ചുള്ള മികച്ച അവബോധം, ഗവേഷണം, സംരക്ഷണം എന്നിവയ്ക്ക് സർവേ വേദിയായി. ആറളം, കൊട്ടിയൂർ സങ്കേതങ്ങളിലായി വളയംചാല്‍, മീൻമുട്ടി, കരിയൻകാപ്പ്, ചാവച്ചി, കൊട്ടിയൂർ, ചുള്ളിക്കണ്ടം, പരിപ്പുതോട് എന്നീ ഏഴ് ക്യാമ്പുകളിലായാണ് ഫീല്‍ഡ് സർവേ നടത്തിയത്. 2025-ല്‍ നടന്ന പ്രഥമ സർവേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആറളത്ത് തുടർച്ചയായി നടക്കുന്ന രണ്ടാമത്തെ വാർഷിക ഫംഗസ് സർവേയാണിത്.

Content Highlight: Aralam

Next TV

Related Stories
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

Jun 30, 2026 04:58 PM

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jun 30, 2026 04:15 PM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Jun 30, 2026 04:08 PM

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ...

Read More >>
സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

Jun 30, 2026 03:40 PM

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി...

Read More >>
ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

Jun 30, 2026 03:30 PM

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

Jun 30, 2026 02:44 PM

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ...

Read More >>
Top Stories

News Roundup

GCC News