തിരുവനന്തപുരം : ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് കടുത്ത ചികിത്സാ ചെലവുകൾ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും ധനസഹായം ലഭിക്കുന്നതാണ്.
അർഹരായ ആളുകളിലേക്ക് ഈ വിവരം എത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്:
* രോഗിയുടെ അപേക്ഷ (വെള്ളക്കടലാസിൽ തയ്യാറാക്കിയത്)
* മെഡിക്കൽ സർട്ടിഫിക്കറ്റ് (ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടത്)
* ആധാർ കാർഡിന്റെ പകർപ്പ്
* റേഷൻ കാർഡിന്റെ പകർപ്പ്
* ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ധനസഹായം നേരിട്ട് അക്കൗണ്ടിലേക്ക് എത്തുന്നതിനായി)
*നമ്മുടെ ചുറ്റുമുള്ള നിർധനരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായ രോഗികളിലേക്ക് ഈ വിവരം എത്തിച്ചു നൽകുക*
Content Highlight: Apply now





































