https://securepubads.g.doubleclick.net/tag/js/gpt.js
adimage

കേളകം ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു

കേളകം ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു
2026-07-11T15:37:00 | By Remya Raveendran

കേളകം :   മൺസൂൺകാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചിത്വ പരിപാലനത്തിന്റെയും ഭാഗമായി കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. കേളകം ബസ് സ്റ്റാൻഡിന്റെ പരിസരത്ത് നടന്ന വിപുലമായ ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബിജു ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത് നാലാം തവണയാണ് കേളകം ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇത്തരത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. കേളകം ബസ്റ്റാൻഡ് പരിസരം അടക്കത്തോട് ജംഗ്ഷൻ പോലീസ് സ്റ്റേഷൻ പരിസരം ഹൈസ്കൂൾ റോഡ് പഞ്ചായത്ത് ഓഫീസിനു മുൻവശം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചീകരിക്കുകയും ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അബ്ദുൽസലാം സുനിതാ രാജു വത്യാട്ട് ഷിജി സുരേന്ദ്രൻ പഞ്ചായത്ത് അംഗങ്ങളായ എസ് ടി രാജേന്ദ്രൻ മാസ്റ്റർ, ജൈമോൻ,ബിജു എടാൻ, ജെസ്സി സി ഡി എസ് ചെയർപേഴ്സൺ ലീലാമ്മ ജോയ് എന്നിവർ സംസാരിച്ചു. വിവിധ വ്യാപാരികളായ കൊച്ചിൻ രാജൻ, സിബി അൽക്ക, രവീന്ദ്രൻ നായർ, കേളകം സന്തോഷ് ജോസഫ്, സിപിഐഎം ലോക്കൽ സെക്രട്ടറി കെ പി ഷാജി മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാ പ്രവർത്തകർ റോയൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Content Highlight: Megacleaning

Next TV

Related Stories
ഗായിക എസ് ജാനകി അന്തരിച്ചു

Jul 11, 2026 09:23 PM

ഗായിക എസ് ജാനകി അന്തരിച്ചു

ഗായിക എസ് ജാനകി...

Read More >>
​വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

Jul 11, 2026 08:31 PM

​വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

​വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി...

Read More >>
ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നടത്തി

Jul 11, 2026 08:23 PM

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും...

Read More >>
adimage
ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

Jul 11, 2026 05:06 PM

ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 04:40 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

Jul 11, 2026 02:43 PM

​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ...

Read More >>
adimage
Top Stories










adimage adimage adimage adimage adimage