adimage

മദ്യപിച്ച് വാഹനമോടിക്കല്‍; ഒരാഴ്ചയിൽ 2936 പേർക്കെതിരെ കേസ്, 662 പേരുടെ ലൈസൻസ് പോകും

മദ്യപിച്ച് വാഹനമോടിക്കല്‍; ഒരാഴ്ചയിൽ 2936 പേർക്കെതിരെ കേസ്, 662 പേരുടെ ലൈസൻസ് പോകും
2026-07-17T11:58:00 | By sukanya
#Drunk Driving #Kerala Police #Traffic Rules #Road Safety

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേർക്കെതിരെ കേസെടുത്തു.

കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ 'ഡ്രൈവ് സോബർ - സ്റ്റേ എലൈവ്' എന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. ജൂലൈ 8 മുതൽ 13 വരെയുള്ള കാലയളവിൽ 67,979 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.

ഇതിൽ മദ്യപിച്ച് വാഹനമോടിച്ച 662 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തതായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു.

റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവൽക്കരിക്കുന്നതിനുമായാണ് പരിശോധന കർശനമാക്കിയത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾ ഉണ്ടാക്കുന്നതിനും അപകടമരണങ്ങൾക്കും പ്രധാന കാരണമാണ്. ഇതിലൂടെ എല്ലാ യാത്രക്കാർക്കും ഗുരുതരമായ അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്നു എന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിലും നിരന്തര പരിശോധന നടത്താനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് സോണൽ പൊലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക്ക് നോഡൽ ഓഫീസർമാർ, ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ശുഭയാത്ര' വാട്സ്ആപ്പ് നമ്പർ 974700 1099 വഴി ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പർ എന്നിവ അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു.



Content Highlight: Kerala Drunk Driving Crackdown: 2936 Cases in One Week, 662 Licenses to be Cancelled

#Drunk Driving #Kerala Police #Traffic Rules #Road Safety

Next TV

Related Stories
സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു

Jul 17, 2026 08:48 PM

സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു

അന്തരിച്ച സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് സത്യൻ മൊകേരി, കെ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു. കുടുംബത്തെ...

Read More >>
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടക്കം; പീക്ക് സമയത്ത് നിയന്ത്രണം വരും

Jul 17, 2026 07:55 PM

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടക്കം; പീക്ക് സമയത്ത് നിയന്ത്രണം വരും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും. എൽനിനോയെ തുടർന്നുള്ള മഴക്കുറവും ഉപഭോഗ വർധനയും കാരണം പീക്ക് സമയത്ത് നിയന്ത്രണം. കെഎസ്ഇബി...

Read More >>
വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി

Jul 17, 2026 04:28 PM

വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി

വിദ്യാർഥികൾക്ക് ബസിൽ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. കൺസഷൻ നൽകാത്ത ബസുകൾക്കെതിരെ ആർ.ടി.ഒ തലത്തിൽ നടപടി. ജില്ലാ കളക്ടർ അധ്യക്ഷത...

Read More >>
adimage
കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

Jul 17, 2026 03:57 PM

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് പുറത്തുപോകാൻ കഴിയാതെ...

Read More >>
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

Jul 17, 2026 03:45 PM

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. തൃശൂരിൽ ഓറഞ്ച് അലേർട്ട്. 19 വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദ പാത്തിയാണ്...

Read More >>
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

Jul 17, 2026 03:29 PM

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

ആരോഗ്യവകുപ്പ്. മോശം പെരുമാറ്റ പരാതികളെ തുടർന്ന് മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള ജീവനക്കാർക്ക് 2 മാസത്തിനകം നിർബന്ധിത...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage