adimage

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം
2026-07-17T15:29:00 | By Remya Raveendran
#Kerala Health Department #Hospital Staff Training #Patient Friendly Hospitals

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആശുപത്രികളിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ആശയവിനിമയത്തിലെ പോരായ്മകളെക്കുറിച്ചും തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.

രോഗി പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ, പെരുമാറ്റ രീതി, സേവന ധാർമികത എന്നിവയിലാണ് ജീവനക്കാർക്ക് പരിശീലനം നൽകുക. മെഡിക്കൽ ഓഫീസർമാരെ ഒഴിവാക്കി മെഡിക്കൽ കോളേജ് മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള മറ്റെല്ലാ വിഭാഗം ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്.

ആശുപത്രികളിലെ സുരക്ഷാ ജീവനക്കാർക്കും ഈ പരിശീലനം ബാധകമായിരിക്കും. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായും മനുഷ്യത്വപരമായും പെരുമാറുന്ന രീതികൾ പരിശീലനത്തിന്റെ ഭാഗമായി പഠിപ്പിക്കും. ആശുപത്രികളിലെ സേവന നിലവാരം ഉയർത്തുകയും രോഗികൾക്ക് മികച്ച അനുഭവം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

Content Highlight: Kerala Health Department Orders Mandatory Training for Hospital Staff to Improve Patient Care

#Kerala Health Department #Hospital Staff Training #Patient Friendly Hospitals

Next TV

Related Stories
സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു

Jul 17, 2026 08:48 PM

സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു

അന്തരിച്ച സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് സത്യൻ മൊകേരി, കെ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു. കുടുംബത്തെ...

Read More >>
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടക്കം; പീക്ക് സമയത്ത് നിയന്ത്രണം വരും

Jul 17, 2026 07:55 PM

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടക്കം; പീക്ക് സമയത്ത് നിയന്ത്രണം വരും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും. എൽനിനോയെ തുടർന്നുള്ള മഴക്കുറവും ഉപഭോഗ വർധനയും കാരണം പീക്ക് സമയത്ത് നിയന്ത്രണം. കെഎസ്ഇബി...

Read More >>
വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി

Jul 17, 2026 04:28 PM

വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി

വിദ്യാർഥികൾക്ക് ബസിൽ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. കൺസഷൻ നൽകാത്ത ബസുകൾക്കെതിരെ ആർ.ടി.ഒ തലത്തിൽ നടപടി. ജില്ലാ കളക്ടർ അധ്യക്ഷത...

Read More >>
adimage
കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

Jul 17, 2026 03:57 PM

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് പുറത്തുപോകാൻ കഴിയാതെ...

Read More >>
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

Jul 17, 2026 03:45 PM

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. തൃശൂരിൽ ഓറഞ്ച് അലേർട്ട്. 19 വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദ പാത്തിയാണ്...

Read More >>
വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

Jul 17, 2026 03:15 PM

വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

വൈദ്യുതി വിതരണത്തിൽ സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്. വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ചൂട്ടും...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage