adimage

വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ
2026-07-20T15:19:00 | By Remya Raveendran
#VS Achuthanandan #Unni Kanayi #Sculpture

കണ്ണൂർ: ജനനായകൻ വി.എസ്. അച്യുതാനന്ദന്റെ ഓർമകൾക്ക് ശിൽപരൂപം. പയ്യന്നൂർ കാനായിയിലെ പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ എത്തി.

കളിമണ്ണിൽ പൂർത്തിയാക്കിയ ശിൽപം ആദ്യം കണ്ടപ്പോൾ അരുൺ കുമാർ കുറച്ചുനേരം മൗനത്തിലായിരുന്നു. പിതാവിന്റെ മുഖച്ഛായയും ഭാവങ്ങളും അതേപടി പകർത്തിയ ശിൽപം കണ്ട് അദ്ദേഹം ശിൽപി ഉണ്ണി കാനായിയെ അഭിനന്ദിച്ചു.

ഫൈബറിലേക്ക് മാറ്റുന്നതിന് മുമ്പ് ചെറിയ ചില കൂട്ടിച്ചേർക്കലുകൾ നിർദേശിച്ച അദ്ദേഹം, ശിൽപത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചു.

സി.പി.എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ 3.5 അടി ഉയരമുള്ള അർധകായ ശിൽപമാണ് ഉണ്ണി കാനായി ഒരുക്കുന്നത്. ആലപ്പുഴയിലെ വി.എസിന്റെ വീട്ടിൽ സ്ഥാപിക്കുന്നതിനാണ് ശിൽപം നിർമിക്കുന്നത്.

ഫൈബർ ഗ്ലാസിൽ പൂർത്തിയാക്കി വെങ്കല നിറം നൽകിയാണ് ശിൽപം ഒരുക്കുന്നത്. ചിരിക്കുന്ന മുഖത്തോടെ ജനങ്ങളെ നോക്കുന്ന രീതിയിലാണ് ഡിസൈൻ.

മകൻ അരുൺ കുമാറിന്റെ നിർദേശപ്രകാരമാണ് ഉണ്ണി കാനായി ശിൽപം തയ്യാറാക്കുന്നത്. വി.എസിന്റെ ഒന്നാം ചരമവാർഷികമായ ജൂലൈ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം അനാച്ഛാദനം ചെയ്യും.

Content Highlight: Sculptor Unni Kanayi Completes VS Achuthanandan Half Bust, Son Arun Kumar Visits

#VS Achuthanandan #Unni Kanayi #Sculpture

Next TV

Related Stories
ഡൽഹി കാൾക്കാജിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുത്തിക്കൊന്നു; 2 പേർ കസ്റ്റഡിയിൽ

Jul 21, 2026 06:57 AM

ഡൽഹി കാൾക്കാജിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുത്തിക്കൊന്നു; 2 പേർ കസ്റ്റഡിയിൽ

ഡൽഹി കാൾക്കാജിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ തർക്കം; 19 കാരനായ സയ്യദ് ഹുസൈൻ കുത്തേറ്റ് മരിച്ചു. രണ്ടുപേർ...

Read More >>
നിതിൻ രാജ് മരണം: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു

Jul 21, 2026 05:35 AM

നിതിൻ രാജ് മരണം: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു

നിതിൻ രാജ് മരണക്കേസ്: ഡോ. റാമിനെ തലശ്ശേരി കോടതി വിട്ടയച്ചു. നടപടി ക്രമം പാലിക്കാത്തതിനാൽ വിട്ടയച്ച പ്രതിയെ ക്രൈം ബ്രാഞ്ച് വീണ്ടും...

Read More >>
തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ

Jul 21, 2026 05:25 AM

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടു....

Read More >>
adimage
യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു

Jul 21, 2026 05:17 AM

യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു

ദില്ലി:* യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ മലയാളി ജീവനക്കാരൻ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട്...

Read More >>
മാനന്തവാടി- വിമാനത്താവളം റോഡ്; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

Jul 21, 2026 05:09 AM

മാനന്തവാടി- വിമാനത്താവളം റോഡ്; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടർ നിർദേശം. സർവേ, വില നിർണയം സമയബന്ധിതമായി...

Read More >>
അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ്  നിര്യാതയായി

Jul 20, 2026 07:52 PM

അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ് നിര്യാതയായി

അടക്കാത്തോട് മുളയ്ക്കൽ കുര്യാക്കോസിന്റെ ഭാര്യ ബ്രിജീത്ത (100) നിര്യാതയായി. സംസ്കാരം നാളെ 3 മണിക്ക് അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage