adimage

തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും
2026-07-20T16:29:00 | By Remya Raveendran
#Thiruvonam Bumper #Kerala Lottery #Kannur

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു. പി.ആർ. ചേംബറിൽ ടി.ഒ. മോഹനൻ എം.എൽ.എ ലോട്ടറി പ്രകാശനം നിർവഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. എ.ഡി.എം പി.എൻ. പുരുഷോത്തമൻ മുഖ്യാതിഥിയായി. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ജില്ലാ പ്രസിഡന്റ് പി.വി. സജേഷ്, ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മടപ്പള്ളി, ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം. മനോജ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം.കെ. രജിത്കുമാർ, അസിസ്റ്റന്റ് ഓഫീസർ ടി. പ്രദീപൻ എന്നിവർ സംസാരിച്ചു.

ഇത്തവണ ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് തിരുവോണം ബംപർ പുറത്തിറക്കിയത്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. ഒന്നാം സമ്മാന ടിക്കറ്റ് വിറ്റ ഏജന്റിന് 3 കോടി രൂപ ഏജൻസി സമ്മാനവും നൽകും.

തിരുവോണം ബംപറിലൂടെ ഇത്തവണ 22 കോടിപതികളെ സൃഷ്ടിക്കാനാണ് ലക്ഷ്യം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും, നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും നൽകും. ഇതുകൂടാതെ 5000 രൂപ മുതൽ 500 രൂപ വരെയുള്ള നിരവധി ചെറു സമ്മാനങ്ങളുമുണ്ട്.

ഏജന്റുമാർക്ക് ഡിസ്കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിന് ഒരു രൂപ വീതം ഇൻസെന്റീവ് കൂടി നൽകും. കള്ളടിക്കറ്റ് തടയുന്നതിന് ഫ്ലൂറസെന്റ് മഷിയുള്ള അച്ചടിയും ഇത്തവണ ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

10 പരമ്പരകളായി പുറത്തിറങ്ങുന്ന ടിക്കറ്റിന് 500 രൂപയാണ് വില. സെപ്റ്റംബർ 26 വെള്ളിയാഴ്ചയാണ് നറുക്കെടുപ്പ്.





Content Highlight: Thiruvonam Bumper Lottery Launched: First Prize 30 Crore, Draw on Sep 26

#Thiruvonam Bumper #Kerala Lottery #Kannur

Next TV

Related Stories
ഡൽഹി കാൾക്കാജിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുത്തിക്കൊന്നു; 2 പേർ കസ്റ്റഡിയിൽ

Jul 21, 2026 06:57 AM

ഡൽഹി കാൾക്കാജിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുത്തിക്കൊന്നു; 2 പേർ കസ്റ്റഡിയിൽ

ഡൽഹി കാൾക്കാജിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ തർക്കം; 19 കാരനായ സയ്യദ് ഹുസൈൻ കുത്തേറ്റ് മരിച്ചു. രണ്ടുപേർ...

Read More >>
നിതിൻ രാജ് മരണം: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു

Jul 21, 2026 05:35 AM

നിതിൻ രാജ് മരണം: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു

നിതിൻ രാജ് മരണക്കേസ്: ഡോ. റാമിനെ തലശ്ശേരി കോടതി വിട്ടയച്ചു. നടപടി ക്രമം പാലിക്കാത്തതിനാൽ വിട്ടയച്ച പ്രതിയെ ക്രൈം ബ്രാഞ്ച് വീണ്ടും...

Read More >>
തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ

Jul 21, 2026 05:25 AM

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടു....

Read More >>
adimage
യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു

Jul 21, 2026 05:17 AM

യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു

ദില്ലി:* യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ മലയാളി ജീവനക്കാരൻ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട്...

Read More >>
മാനന്തവാടി- വിമാനത്താവളം റോഡ്; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

Jul 21, 2026 05:09 AM

മാനന്തവാടി- വിമാനത്താവളം റോഡ്; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടർ നിർദേശം. സർവേ, വില നിർണയം സമയബന്ധിതമായി...

Read More >>
അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ്  നിര്യാതയായി

Jul 20, 2026 07:52 PM

അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ് നിര്യാതയായി

അടക്കാത്തോട് മുളയ്ക്കൽ കുര്യാക്കോസിന്റെ ഭാര്യ ബ്രിജീത്ത (100) നിര്യാതയായി. സംസ്കാരം നാളെ 3 മണിക്ക് അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage