adimage

PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്
2026-07-23T14:35:00 | By Remya Raveendran
#PSC #Exam Irregularities #Planning Board #Crime Branch

തിരുവനന്തപുരം: PSC പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. കേസെടുക്കണോ എന്ന കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഡിജിപി എടുക്കും.

ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. KAS, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകൾക്കൊപ്പം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയിലെ ക്രമക്കേടും സംഘം പരിശോധിക്കുന്നുണ്ട്.

SIT ക്ക് ഇതുവരെ നാൽപ്പതോളം പരാതികൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം PSC ആസ്ഥാനത്ത് SIT പരിശോധന നടത്തിയിരുന്നു. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളാണ് ഐടി വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചത്.

ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ചിന് PSC കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പർ, ഉത്തരസൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ, മാർക്ക് ഷീറ്റ് എന്നിവയടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്.

Content Highlight: PSC Exam Irregularities Probe: Primary Report to be Submitted to DGP Tomorrow

#PSC #Exam Irregularities #Planning Board #Crime Branch

Next TV

Related Stories
കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

Jul 23, 2026 09:13 PM

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ...

Read More >>
ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

Jul 23, 2026 08:27 PM

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

കേരളത്തിൽ ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ. 1095 കോടി അനുവദിച്ചു. ഓഗസ്റ്റ് 3 ന് മുമ്പ് വിതരണം പൂർത്തിയാക്കും. വിവിധ ക്ഷേമ നിധി പെൻഷനുകളും...

Read More >>
നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 07:50 PM

നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

ജൂലൈ 24 ന് എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം. കേരളത്തിൽ പൂർണ പിന്തുണ. കെഎസ്യുവിനും ഫ്രറ്റേണിറ്റിക്കും ശേഷം...

Read More >>
adimage
നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:41 PM

നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജ് മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ചാണ്...

Read More >>
വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

Jul 23, 2026 06:53 PM

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്...

Read More >>
കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 23, 2026 05:38 PM

കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനായി വേക്കളം A.U.P സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്. ബാസിത് റഹ്മാനി മോളൂർ ക്ലാസ്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage