adimage

കണ്ണൂരിൽ SFI മാർച്ചിൽ സംഘർഷം; 3 തവണ ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂരിൽ SFI മാർച്ചിൽ സംഘർഷം; 3 തവണ ജലപീരങ്കി പ്രയോഗിച്ചു
2026-07-23T16:35:00 | By Remya Raveendran
#SFI #Kannur #NEET Protest #Water Cannon

കണ്ണൂർ: NEET ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് SFI നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും അവകാശ പത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരത്തിലധികം വിദ്യാർത്ഥികൾ SFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയത്.

മാർച്ചിനെ നേരിടാൻ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയുടെ ആഘാതത്തിൽ ഒരു വിദ്യാർത്ഥിനി ഉൾപ്പെടെ നിരവധി പേർ തെറിച്ചുവീണു.

മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചതോടെ രോഷാകുലരായ വിദ്യാർത്ഥികൾ ജലപീരങ്കി വാഹനത്തിന് നേരെ തിരിഞ്ഞു. വാഹനത്തിന് മുകളിൽ കൊടിയും ബാനറുമായി കയറിയ വിദ്യാർത്ഥികൾ വെള്ളം ചീറ്റുന്ന നോസൽ തകർക്കാനും ശ്രമിച്ചു. പോലീസ് സംയമനം പാലിച്ചതോടെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. അര മണിക്കൂറിന് ശേഷമാണ് സ്ഥലത്തെ സംഘർഷം ശാന്തമായത്.

തുടർന്ന് വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. SFI കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. ആദർശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. സ്വാതി പ്രദീപൻ, കെ.പി. അലിഷ, കെ.കെ. ഗിരീഷ് തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.



Content Highlight: SFI March in Kannur Turns Violent, Water Cannon Used, Student Injured

#SFI #Kannur #NEET Protest #Water Cannon

Next TV

Related Stories
കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

Jul 23, 2026 09:13 PM

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ...

Read More >>
ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

Jul 23, 2026 08:27 PM

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

കേരളത്തിൽ ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ. 1095 കോടി അനുവദിച്ചു. ഓഗസ്റ്റ് 3 ന് മുമ്പ് വിതരണം പൂർത്തിയാക്കും. വിവിധ ക്ഷേമ നിധി പെൻഷനുകളും...

Read More >>
നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 07:50 PM

നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

ജൂലൈ 24 ന് എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം. കേരളത്തിൽ പൂർണ പിന്തുണ. കെഎസ്യുവിനും ഫ്രറ്റേണിറ്റിക്കും ശേഷം...

Read More >>
adimage
നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:41 PM

നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജ് മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ചാണ്...

Read More >>
വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

Jul 23, 2026 06:53 PM

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്...

Read More >>
കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 23, 2026 05:38 PM

കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനായി വേക്കളം A.U.P സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്. ബാസിത് റഹ്മാനി മോളൂർ ക്ലാസ്...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage